കൊച്ചി: ട്രാൻസ്ജെൻഡർ യുവതിയെ മർദ്ദിച്ച സംഭവംത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് കസ്റ്റഡിയിലായത്.
സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. വെള്ളിയാഴ്ചയായിരുന്നു ആക്രമണം നടന്നത്. പുലർച്ചെ രണ്ടുമണിക്ക് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമായിരുന്നു സംഭവം.
സൂഹൃത്തിനെ കാത്തിരുന്ന കാക്കനാട് സ്വദേശിയായ ട്രാൻസ് വുമണിനെ ടാങ്കർ ലോറി ഡ്രൈവർ മർദ്ദിച്ചതായാണ് പരാതി. ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
മർദ്ദനത്തെ തുടർന്ന് യുവതിയുടെ കാലിനും, കൈവിരലിനും പരിക്കേറ്റിരുന്നു. ആക്രമിച്ചയാൾ പിന്നീട് ലോറിയുമായി കടന്നുകളഞ്ഞു. തുടർന്ന് വാഹന നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. മർദ്ദിച്ച യുവാവാണോ കസ്റ്റഡിയിലുള്ളതെന്ന് വ്യക്തമല്ല.















