അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള (UkOK) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു. ജോണി ആന്റണിയും, യുവനായകൻ രഞ്ജിത്ത് സജീവും തോളോടുതോൾ ചേർന്ന് നിൽക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് പൂയപ്പള്ളി ഫിലിംസിന്റെ ബാനറിൽ ആൻ സജീവ്, സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മധ്യതിരുവതാംകൂറിന്റെ ജീവിത സംസ്കാരത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.ജോണി ആൻ്റണിയും, രഞ്ജിത്ത് സജീവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്ര ങ്ങളായ അപ്പനേയും മകനേയും അവതരിപ്പിക്കുന്നത്.മനോജ്.കെ. ജയൻ, ഇന്ദ്രൻസ്, ഡോ. റോണി. മനോജ്.കെ.യു.മഞ്ജു പിള്ള , സംഗീത, മീരാവാസുദേവ്, സാരംഗി ശ്യാം എന്നിവരും പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് പുത്രനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ശബരീഷ് വർമ്മയുടേതാണു ഗാനങ്ങൾ -സംഗീതം -രാജേഷ് മുരുകേശൻ .ഛായാഗ്രഹണം – സിനോജ്.പി. അയ്യപ്പൻ.എഡിറ്റിംഗ് – അരുൺ വൈഗ കലാസംവിധാനം – സുനിൽ കുമരൻ.പാലാ ഭരണങ്ങാനം. കട്ടപ്പന.ഈരാറ്റുപേട്ട, ചെന്നൈ,മൂന്നാർ, കൊച്ചി,ഗുണ്ടൽപ്പെട്ട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഏപ്രിൽ 17-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.