മധുരൈ: മധുരയിലെ ഹൈന്ദവ വിശ്വാസികൾക്കുനേരെ ജിഹാദി കടന്നുകയറ്റം. തിരുപ്പരം കുണ്ഡ്രം മുരുകാ ക്ഷേത്രത്തിന് സമീപം മൃഗഹത്യ നടത്താൻ ശ്രമം. മലയിലെ ദർഗയുടെ പേര് പറഞ്ഞ് ഭരണകക്ഷി പിന്തുണയോടെ ക്ഷേത്ര ഭൂമിക്കു കയ്യടക്കാൻ ശ്രമിക്കുന്നവർക്കെതിരെ മുരുക ഭക്തർ. പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുന്നു. നിലവിൽ ക്ഷേത്രത്തിലേക്ക് രാഷ്‌ട്രീയ നേതാക്കൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
ക്ഷേത്രം സ്ഥിതിചെയ്യുന്ന മലയിൽ സിക്കന്ദർ ദർഗ എന്ന പേരിൽ ആരാധനാലയം സ്ഥാപിക്കാനും ഇവിടെ മൃഗഹത്യ നടത്താനുമാണ് ശ്രമം നടക്കുന്നത്. ഭരണകക്ഷികൾ ജിഹാദികൾക്ക് കൂട്ടുനിൽക്കുന്നതായും ഡിഎംകെ എംഎൽഎമാർ ദർഗയിലെത്തി മാംസാഹാരം കഴിച്ച് ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കാൻ ശ്രമിച്ചുവെന്നും ഭക്തർ ആരോപിക്കുന്നു.
ക്ഷേത്രം വഖ്ഫ് ഭൂമിയുടെ ഭാഗമാണെന്ന എസ്ഡിപിഐ ഉൾപ്പെടെയുള്ള വർഗീയ സംഘടനകളുടെ അവകാശവാദവും ഇതിനോടകം ഉയർന്നുവന്നു. സംഭവത്തിൽ പ്രതിഷേധവുമായി നൂറുകണക്കിന് ഭക്തർ ഒത്തുകൂടി. സംഭവത്തിൽ ക്ഷേത്രം സംരക്ഷിക്കണമെന്ന ആവശ്യവുമായി ഹിന്ദുമക്കൾ കക്ഷി കോടതിയെ സമീപിച്ചു. പ്രതിഷേധിച്ച ബിജെപി നേതാവ് എച്ച് രാജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.