ഭഗവാൻ സുബ്രഹ്മണ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നായ തൈപ്പൂയം നാളെയാണ്. 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച തൈപ്പൂയം വരുന്നത് ഏറെ ശ്രേഷ്ഠമാണ്. ജ്യോതിഷത്തിൽ ചൊവ്വയുടെ കാരകനാണ് സുബ്രഹ്‌മണ്യൻ എന്നത് ശ്രദ്ധിക്കുമല്ലോ.
മുരുക പ്രീതികരങ്ങളായ മന്ത്രങ്ങൾ തൈപ്പൂയ ദിവസം ജപിക്കുന്നത് ഫലദായകമാണ്.
യഥാവിധി “ഓം ശരവണ ഭവ” എന്ന മന്ത്രം 108,തവണയോ 1008 തവണയോ അതില്‍ കൂടുതലോ ജപിക്കുന്നവർക്ക് അത്ഭുതപൂർവ്വമായ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകും. തൈപ്പൂയ്യ ദിവസം കഴിയുന്നത്ര ജപിക്കുക.
സുബ്രഹ്മണ്യ ധ്യാന ശ്ലോകം
ഷഡാനനം കുങ്കുമ രക്ത വർണം
മഹാത്ഭുതം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനം സുരസൈന്യ നാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ
മയൂരാധി രൂഢം മഹാവാക്യഗൂഢം
മനോഹാരിദേഹം മഹാച്ചിത്തഗേഹം ।
മഹീദേവദേവം മഹാവേദഭാവം
മഹാദേവബാലം ഭജേ ലോകപാലം ॥
സുബ്രഹ്മണ്യഗായത്രി:
സനൽക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദഃ പ്രചോദയാത്
കുമാരമന്ത്രം (A):
ഓം നമഃ കുമാരമൂർത്തയേ
സൗഭാഗ്യവർദ്ധനായ തേജസ്വിനേ
മോദമയായ ശിവാത്മജായ നമഃ
കുമാരമന്ത്രം (B):
ഓം നമഃ ഷണ്മുഖായ
രുദ്രസൂതായ സുന്ദരാംഗായ
കുമാരായ ശുഭവർണ്ണായ നമഃ
സുബ്രമണ്യ മൂലമന്ത്രം:
ഓം വചത്ഭുവേ നമഃ (ഗുരുപദേശത്തോടെ ജപിക്കണം)
ഏവർക്കും ഭക്തി നിർഭരമായ തൈപ്പൂയം ആശംസിക്കുന്നു.