ഹൈദരാബാദ്: ഹൈദരാബാദിലെ ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ മാംസഭക്ഷണം കണ്ടെത്തി. തപ്പച്ചബൂത്രയിലെ ഹനുമാൻ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ക്ഷേത്രത്തിനുള്ളിൽ മാംസക്കഷ്ണങ്ങൾ കണ്ടെത്തിയ പൂജാരി ക്ഷേത്ര കമ്മിറ്റിയെയും പൊലീസിനെയും വിവരമറിയിച്ചു.
സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ക്ഷേത്രകമ്മിറ്റിയും ഭക്തരും ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകളും ക്ഷേത്രത്തിനുമുന്നിൽ പ്രതിഷേധം നടത്തി.
ക്ഷേത്ര കമ്മിറ്റിയുടെ പരാതിയിൽ ഹൈദരാബാദ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെയും സമീപ പ്രദേശത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.