ഇടവം രാശിയിൽ വ്യാഴവും മിഥുനം രാശിയിൽ കുജനും കന്നി രാശിയിൽ കേതുവും കുംഭം രാശിയിൽ സൂര്യനും ബുധനും ശനിയും മീനം രാശിയിൽ ശുക്രനും രാഹുവും സഞ്ചരിക്കുന്നു. സൂര്യ സംക്രമം 12/02/25 ന് രാത്രി 09.40 ന് ആണ്.
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
വളരെ പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്ന മാസമായിരിക്കും. പലരും സ്വപ്നം കണ്ട വിദേശ വാസം/തൊഴിൽ എന്നിവ അനുഭവത്തിൽ വരും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ കുടുംബത്തോടൊപ്പമോ സഹപാഠികളുടെ ഒപ്പമോ സന്ദർശിക്കുവാൻ അവസരം ലഭിക്കും. വ്യാപാരം – ബിസിനസ് എന്നിവയിൽ കൂടി ധനലാഭം ഉണ്ടാവും. അപ്രതീക്ഷിതമായി ചിട്ടി, നറുക്കെടുപ്പ്, ലോട്ടറി എന്നിവയിൽ നിന്നും ഭാഗ്യാനുഭവങ്ങൾ വന്നു ചേരും. കുടുംബത്തിൽ മംഗളകർമം നടക്കാൻ യോഗം ഉള്ള സമയം ആണ്. ഭക്ഷണ സുഖം, ജോലിയിൽ സ്ഥാനക്കയറ്റം, കുടുംബസുഖം ഒക്കെ അനുഭവത്തിൽ വരും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
എല്ലാ കാര്യങ്ങളിലും പൊതുവിൽ മാറ്റം ഉണ്ടാകുന്ന സമയമാണ്. തൊഴിൽ, താമസ സ്ഥലം, ഭക്ഷണം, ജീവിത സുഖ സൗകര്യങ്ങൾ എന്നിവയിൽ ഗണ്യമായി മാറ്റം സംഭവിക്കാൻ ഇടയുണ്ട്. കുടുംബത്തിലെ ഏറ്റവും വേണ്ടപ്പെട്ടവർക്ക് അഭൂത പൂർവമായ രീതിയിൽ വളർച്ച ഉണ്ടാവും. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ വളരെ അധികം ശ്രദ്ധയും പരിഗണനയും നൽകിയാൽ വരാൻ പോകുന്ന ശനി മാറ്റം കൂടുതൽ ഗുണാനുഭവങ്ങൾ ജീവിതത്തിൽ നേടി തരും. കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാവും. തൊഴിൽ ഇടങ്ങളിൽ അപ്രതീക്ഷിത സ്ഥാനചലനവും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അർഹമായ അവസരങ്ങൾ ലഭിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ഈ മാസം ഗുണ ദോഷ സമ്മിശ്രമായിരിക്കും. വിദേശയോഗം അനുഭവത്തിൽ വരും. രാഷ്‌ട്രീയക്കാർക്ക് ജനങ്ങളുടെ അംഗീകാരമോ ആദരവോ ലഭിക്കുവാൻ ഇടയുണ്ട്. ആഡംബര പ്രിയം വരവിനേക്കാൾ ചെലവുണ്ടാകും. അപ്രതീക്ഷിതമായി ചിലർക്ക് ധനലാഭം ഉണ്ടാവും. പിതാവിനോ ജീവിത പങ്കാളിക്കോ അസുഖം ഉണ്ടാകുവാനും ആശുപത്രി വാസത്തിനോ വിയോഗമോ ഉണ്ടാകുവാൻ ഇടയുണ്ട്. അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം മാനഹാനി, അപമാനം എന്നിവ നേരിടേണ്ട സാഹചര്യം ഉണ്ടാവും. ശത്രുക്കളെ കൊണ്ട് ദോഷവും സ്വത്തുപരമായ തർക്കങ്ങളിൽ കേസ് വഴക്കുകളിൽ പരാജയം നേരിടേണ്ടി വരുന്ന സാഹചര്യം ഉണ്ടാവും. അനാവശ്യമായ കോപവും വാക്ക് തർക്കങ്ങളും ഒഴിവാക്കിയില്ലെങ്കിൽ നഷ്ട്ടങ്ങൾ ഉണ്ടാകുവാൻ ഇടയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ഈ മാസം നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാവും. ചിലർക്ക് മാത്രം ശത്രുക്കൾക്ക് ഹാനി, ഉയർന്ന സ്ഥാനമാനങ്ങൾ അപ്രതീക്ഷിതമായി ലഭിക്കും. എന്നാൽ ചിലർക്ക് ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടും. ജാതകത്തിൽ ചൊവ്വയുടെ ബലവും അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. ചൊവ്വയുടെ സ്ഥാനം അനുസരിച്ച് വ്യവഹാര പരാജയം സംഭവിക്കുകയും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യും. ചിലർക്ക് ഭൂമി വർദ്ധനവ്, അന്യ ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഒക്കെയും വന്നേക്കാം. എന്നിരുന്നാലും പലേ പ്രശ്നനങ്ങളും നേരിടേണ്ടതായി വരും. രോഗാദി ദുരിതങ്ങളാൽ അലട്ടാൻ സാധ്യതയുണ്ട്. ബിസിനസ്സ് സംബന്ധമായ കാര്യങ്ങളിൽ മന്ദത അനുഭവപ്പെടും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)