വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി ഫോമിലേക്ക് ഉയർന്ന് വിരാട് കിംഗ് കോലി. 50 പന്തിൽ 50 റൺസുമായി കരിയറിലെ 73-ാം അർദ്ധശതകമാണ് താരം നേടിയത്. ഏറെ നാൾ ഫോമിന്റെ പേരിൽ പഴികേട്ടിരുന്ന കോലിക്ക് ഒരു തിരിച്ചുവരവ് നിർണായകമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ സെഞ്ച്വറി നേടിയിരുന്നു. സ്വതസിദ്ധ ശൈലിയിലായിരുന്നു വിരാട് കോലിയുടെ ഇന്നിംഗ്സ്. 7 ഫോറും ഒരു സിക്സുമാണ് താരം ഇന്നിംഗ്സിൽ നേടിയത്.
രണ്ടാം മത്സരത്തിലേതിന് സമാനായി ആദിൽ റഷീദാണ് കോലിയെ പുറത്താക്കിയത്. 52 റൺസുമായാണ് താരം കൂടാരം കയറിയത്.
അഹമ്മദാബാദിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. രോഹിത് രണ്ടക്കം കടക്കം മുൻപേ പുറത്തായി. പിന്നാലെ ക്രീസിലെത്തിയ കോലി ശുഭ്മാൻ ഗില്ലിനൊപ്പം 121 റൺസിന്റെ കൂട്ടുകെട്ടുയർത്തി. 62 റൺസുമായി ഗില്ലും ഒരു റൺസുമായി ശ്രേയസ് അയ്യറുമാണ് ക്രീസിൽ. 20 ഓവറിൽ 125/2 എന്ന നിലയിലാണ് ഇന്ത്യ.















