പ്രധാനമന്ത്രി യുഎസിൽ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം, ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ച; യുഎസ് ഇന്റലിജൻസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി മോദി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പ്രധാനമന്ത്രി യുഎസിൽ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം, ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ച; യുഎസ് ഇന്റലിജൻസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2025, 08:14 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്‌ടൺ: രണ്ട് ദിവസത്തെ യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടൺ ഡിസിയിൽ എത്തി. ഇന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. വ്യാപാരം, ഊർജ്ജം, പ്രതിരോധം, സുരക്ഷ, സാങ്കേതിക പങ്കാളിത്തം, തന്ത്രപരമായ സഹകരണം എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.ഇന്ത്യ-യുഎസ് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രസിഡന്റ് ട്രംപിനെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വിമാനമിറങ്ങിയ ഉടനെ പങ്കുവച്ച എക്‌സിലെ ട്വീറ്റിൽ പറഞ്ഞു,

വൈറ്റ് ഹൗസ് സന്ദർശിക്കുന്ന വിശിഷ്ടാതിഥികൾക്കായി ഒരുക്കിയിരിക്കുന്ന ചരിത്രപ്രസിദ്ധമായ ഗസ്റ്റ് ഹൗസായ ബ്ലെയർ ഹൗസിലാണ് പ്രധാനമന്ത്രിക്ക് വിശ്രമ സൗകര്യമൊരുക്കിയിരുന്നത്. യുഎസ് തലസ്ഥാന നഗരിയിൽ എത്തിയ മോദിയെ ഇന്ത്യൻ ത്രിവർണ്ണ പതാകയും യുഎസ് ദേശീയ പതാകയും കൈകളിൽ പിടിച്ചുകൊണ്ട് ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ ബ്ലെയർ ഹൗസിന് പുറത്ത് സ്വീകരിച്ചു.

വാഷിംഗ്ടൺ ഡിസിയിൽ യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡുമായായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ച. ഇന്ത്യ -യുഎസ് സൗഹൃദത്തിന്റെ വിവിധ വശങ്ങൾ മോദിയും തുളസി ഗബ്ബാർഡും ചർച്ച ചെയ്തു. വൈറ്റ് ഹോക്‌സിൽ നടന്ന ചടങ്ങിൽ യുഎസ് ഇന്റലിജൻസ് മേധാവിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് ഗബ്ബാർഡ്-മോദി കൂടിക്കാഴ്ച.

Met USA’s Director of National Intelligence, @TulsiGabbard in Washington DC. Congratulated her on her confirmation. Discussed various aspects of the India-USA friendship, of which she’s always been a strong votary. pic.twitter.com/w2bhsh8CKF

— Narendra Modi (@narendramodi) February 13, 2025

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎസിലെത്തിയത്. ട്രംപ് രണ്ടാം തവണയും അധികാരമേറ്റതിനുശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ജപ്പാനിലെ ഷിഗെരു ഇഷിബ, ജോർദാനിലെ രാജാവ് അബ്ദുള്ള രണ്ടാമൻ എന്നിവർക്ക് ശേഷം ട്രംപിന്റെ രണ്ടാം പ്രസിഡന്റ് ടേമിൽ അദ്ദേഹത്തെ കാണുന്ന നാലാമത്തെ ലോക നേതാവായിരിക്കും മോദി. സന്ദർശന വേളയിൽ, പ്രധാനമന്ത്രി ടെസ്‌ലയെയും ട്രംപിന്റെ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ (ഡോഗ്) തലവനായ സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌കിനെയും സന്ദർശിക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Tags: Blair HouseElon MuskUS VISITWashington DCpm modiBilateral talksTulsi GabbardUS President Donald Trump
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies