തൃശൂർ: തൃശൂർ കുന്നംകുളം പഴുന്നാനയിൽ RSS പ്രവർത്തകന് വെട്ടേറ്റു. കുന്നംകുളം പഴുന്നാനയിൽ പൊടിയട വീട്ടിൽ ഷിബുവിനാണ് വെട്ടേറ്റത്. പഴുന്നാന സെന്‍ററിൽ വച്ച് ആറംഗ സംഘമാണ് ഷിബുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. കഴുത്തിന് വെട്ടേറ്റ ഷിബുവിനെ ഗുരുതരപരിക്കുകളോടെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലുള്ള സ്വകര്യ ആശുപത്രിയിലേക്കും മാറ്റി. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ലഹരി മാഫിയയാണ് ഷിബുവിനെ വെട്ടി പരിക്കേല്പിച്ചതെന്നാണ് സൂചന. സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.