കോഴിക്കോട്: ജാമ്യത്തിലറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന MDMA കേസ്സിലെ പ്രതി പിടിയിലായി. പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി കണവീട്ടിൽ ഷനോജിനെയാണ് ടൗൺ പോലീസ് പിടികൂടിയത്.
2023-ൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ റോഡിൽ RMS ഓഫീസിന് മുൻവശം വച്ച് പ്രതിയെ 4.047 ഗ്രാം MDMA യുമായി ടൗൺ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്നു.
കോടതിയിൽ ഹാജാരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.