17-കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചെന്ന പരാതിയിൽ 19-കാരൻ അറസ്റ്റിൽ. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സിബിനാണ് പൊലീസ് പിടിയിലായത്. 17-കാരിയുടെ കഴുത്തിൽ ഒളിച്ചിരുന്ന് മഞ്ഞ ചരട് കെട്ടിയ ശേഷം, വിവാഹം കഴിച്ചെന്ന് പറഞ്ഞ് വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മേയ് 25ന് ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് ഇയാൾ കുട്ടിയുടെ കഴുത്തിൽ മഞ്ഞച്ചരട് കെട്ടിയത്.
ഓഗസ്റ്റ് 18ന് രാവിലെ പെൺകുട്ടിയുടെ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ശിശുക്ഷേമ സമതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വനിതാ സെല്ലിലാണ് ആദ്യം പരാതി എത്തിയത്. എസ്ഐ വി.ആശ കോന്നി എൻട്രിഹോമിൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ആറന്മുള പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെെ കോഴഞ്ചേരി കുരങ്ങുമലയിൽ നിന്നാണ് പിടികൂടിയത്.















