പിൻ പോക്കറ്റിലിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീപിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. ബ്രസീലിലെ അനപോളിസിലായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പൊട്ടിത്തെറിക്ക് പിന്നാലെ പുകയോടെ യുവതിയുടെ വസ്ത്രത്തിൽ തീപിടിക്കുകയായിരുന്നു. നിമിഷ നേരത്തിനുള്ളിലാണ് ഇതെല്ലാം സംഭവിക്കുന്നത്.
ഒപ്പമുണ്ടായിരുന്ന ഭർത്താവ് തീകെടുത്താൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഒരു ഷോപ്പിംഗ് മാളിലായിരുന്നു സംഭവം. ഉടനെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പിൻഭാഗത്തും പുറത്തും കൈകളിലും പൊള്ളലേറ്റു. ഒന്നും രണ്ടും ഡിഗ്രി പൊള്ളലിനുള്ള ചികിത്സയാണ് ഡോക്ടർമാർ നൽകിയത്. മോട്ടറോള ഇ32 എന്ന മൊബൈലാണ് പൊട്ടിത്തെറിച്ചത്.
ഒരു വർഷത്തിനകം മാത്രം പഴക്കമുള്ളതാണ് മൊബൈൽ. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് വീഡിയോ കണ്ടത്. രണ്ടുദിവസം മുൻപാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. നെറ്റിസൺസ് നിരവധി കമന്റുകളും പങ്കുവയ്‌ക്കുന്നുണ്ട്.
Cell phone explodes in back pocket of woman in Anápolis, Brazil, on Saturday as she shopped for groceries.
She was rushed to the hospital after suffering second and third-degree burns.
The phone was reportedly a Motorola Moto E32 that was less than a year old. pic.twitter.com/7YqVwElgZM
— Paul A. Szypula 🇺🇸 (@Bubblebathgirl) February 12, 2025















