"വിരാട് കോലി സിന്ദാബാദ്": ത്രിരാഷ്ട്ര പരമ്പരയിലും തോറ്റ് തുന്നംപാടി; സ്റ്റേഡിയത്തിന് പുറത്ത് കോലിക്ക് ജയ് വിളിച്ച് പാക് ആരാധകർ; വീഡിയോ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“വിരാട് കോലി സിന്ദാബാദ്”: ത്രിരാഷ്‌ട്ര പരമ്പരയിലും തോറ്റ് തുന്നംപാടി; സ്റ്റേഡിയത്തിന് പുറത്ത് കോലിക്ക് ജയ് വിളിച്ച് പാക് ആരാധകർ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2025, 03:16 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ന്യൂസിലൻഡിനെതിരായ ത്രിരാഷ്‌ട്ര പരമ്പര ഫൈനലിൽ തോൽവിയേറ്റുവാങ്ങിയ പാകിസ്താനെ കയ്യൊഴിഞ്ഞ് ആരാധകരും. ഫൈനലിന് ശേഷം കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിന് പുറത്ത് പാക് ആരാധകർ ഇന്ത്യൻ താരം വിരാട് കോലിക്ക് ജയ് വിളിക്കുന്ന വീഡിയോയാണ് സമൂഹമദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. വീഡിയോയിൽ സ്റ്റേഡിയത്തിന് പുറത്ത് റിപ്പോർട്ടറോട് സംസാരിക്കവെ കൂട്ടത്തിലൊരാൾ ‘വിരാട് കോലി സിന്ദാബാദ്’എന്ന് വിളിച്ചതോടെ ആവേശഭരിതരായ മറ്റ് യുവാക്കൾ ഇതേറ്റു പറയുകയായിരുന്നു.

അടുത്ത കാലത്തതായി ബാറ്റിങ്ങിൽ നിറമങ്ങിയ കോലി ഫോമിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങളിലാണ്. എന്നിരുന്നാലും ലോകമെമ്പാടും പ്രത്യേകിച്ച് പാകിസ്താനിൽ കോലിക്ക് വലിയതോതിൽ ആരാധകരുണ്ട്. 36 കാരനായ കോലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ സജീവമായ കളിക്കാരിൽ ഏറ്റവും കൂടുതൽ റൺസും സെഞ്ച്വറിയും നേടിയ താരമാണ്. 2023 ലെ ലോകകപ്പ് സെമിഫൈനലിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ 50 ഏകദിന സെഞ്ച്വറികൾ എന്ന നേട്ടവും താരം മറികടന്നിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം കറാച്ചിയിൽ നടന്ന ത്രിരാഷ്‌ട്ര പരമ്പര ഫൈനലിൽ പാകിസ്താൻ ന്ന്യൂസിലൻഡിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയർ 50 ഓവറിൽ 243 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് കെയ്ൻ വില്യംസൺ (34), ഡെവോൺ കോൺവേ (48), ഡാരിൽ മിച്ചൽ (57), ടോം ലാതം (56) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ വിജയം ഉറപ്പിച്ചു. ആദ്യമത്സരത്തിൽ തന്നെ പാകിസ്താനെതിരെ സെഞ്ച്വറി നേടിയ ഗ്ലെൻ ഫിലിപ്സ് കിവീസിനായി വിജയ റൺസ് നേടി.

KOHLI KOHLI chants outside Karachi stadium after #PAKvNZ
game 🤯😍
A man even said Virat Kohli zindabad in Pakistan 😭😭

Truly face of world Cricket.#ViratKohli𓃵 pic.twitter.com/n7oCtMRqyc

— HARSH (@harsh_dean) February 14, 2025

Tags: PakistanVIRAT KOHLInewzealandDefeatPakistani FanTri-Series
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies