ലക്നൗ: മഹാകുംഭമേളയിലെ പുണ്യസ്നാനവുമായി ബന്ധപ്പെട്ട് അധിക്ഷേപ പരാമർശം നടത്തിയ സമാജ്വാദി പാർട്ടി എംപി അഫ്സൽ അൻസാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഫെബ്രുവരി 12 ന് ഷാദിയാബാദിൽ നടന്ന പൊതുപരിപാടിക്കിടയായിരിന്നു ഹൈന്ദവ വിശ്വാസങ്ങളെ പരിഹസിച്ചത്.
‘ മഹാകുംഭത്തിൽ കുളിച്ചാൽ ഒരാൾ പാപങ്ങൾ കഴുകി ശുദ്ധനാകുമെന്നാണ് പറയപ്പെടുന്നത്. പിന്നാലെ സ്വർഗത്തിലേക്കുളള വഴി തുറക്കുമെന്നാണ്. അങ്ങനെയാണെങ്കിൽ കുംഭമേള കഴിഞ്ഞാൽ നരകത്തിൽ ആളുണ്ടാകില്ല. സ്വർഗം ആളെക്കൊണ്ട് നിറയും, അഫ്സൽ അൻസാരി പറഞ്ഞു’. എംപിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബുധ്പൂർ സ്വദേശിയായ ദേവ് പ്രകാശ് സിംഗ് നൽകിയ പരാതിയിൽ ബിർണോ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഇതാദ്യമായല്ല അഫ്സൽ അൻസാരി കുംഭമേളയെ അവഹേളിക്കുന്നത്. സന്യാസിമാർക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയിതിന് ഷാദിയാബാദ് പൊലീസ് സ്റ്റേഷൻ അഫ്സൽ അൻസാരിക്കെതിരെ കേസുകൾ നിലവിലുണ്ട്. കുംഭമേളയ്ക്കായി ഒരു ട്രയിൻ നിറയെ കഞ്ചാവ് അയക്കണമെന്നായിരുന്നു എംപിയുടെ പരാമർശം.















