സ്കൂട്ടറിൽ കറങ്ങി കഞ്ചാവ് വില്പന നടത്തുന്നതിനിടെ യുവതിയും സുഹൃത്തും അറസ്റ്റിലായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് വടത്തേ ചെട്ടിപാടം അഭിരാജ്, അവലുക്കുന്ന് കാട്ടുങ്കൽ അഹിന എന്നിവരെയാണ് കഞ്ചാവുമായി പുന്നപ്ര പൊലീസ് പിടികൂടിയത്. കഞ്ചാവ് വിതരണമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തീരദേശ റോഡിലേ പരിശോധയ്‌ക്ക് ഇടേയായിരുന്നു അറസ്റ്റ്. പുന്നുപ്ര മാധവമുക്ക് ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇവരെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.















