ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമേ അവശേഷിക്കുന്നുള്ളു. ടീമുകളുടെ ശക്തിയും ദൗർബല്യവുമടക്കം ചർച്ചകൾ പല രീതിയിൽ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചിട്ടുണ്ട്. ആരാധകർ കാത്തിരിക്കുന്ന ചിരവൈരികളുടെ മത്സരം 23ന് ദുബായിലാണ്. ഇതിനിടെ കിരീടം എടുക്കുന്നതിനാണോ അതോ ഇന്ത്യയെ തോൽപ്പിക്കുന്നതാണോ പ്രധാനമെന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് പാകിസ്താൻ ഉപനായകൻ സൽമാൻ അലി ആഗ.
ചാമ്പ്യൻ ട്രോഫിയിൽ ഞാൻ ആവേശത്തിലാണ്. കാരണം ഐസിസി ടൂർണമെന്റ് പാകിസ്താനിലാണ് നടക്കുന്നത്. ലഹോറുകാരനായ എനിക്ക് നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ കിരീടം നേടുക എന്നത് സ്വപ്ന സാക്ഷാത്കാരമാണ്. പാകിസ്താന് ടീമിന് അതിന് ശേഷിയുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സര അന്തരീക്ഷം എന്നത് വ്യത്യസ്തമാണ്. ലോകത്തിലെ ഏറ്റവും വലിയ മത്സരം. പക്ഷേ നമുക്ക് അത് മറ്റൊരു ഗെയിം മാത്രമാണ്. ചാമ്പ്യൻസ് ട്രോഫി നേടുന്നതാണ് പ്രധാനം. —-ആഗ സൽമാൻ പറഞ്ഞു.
5️⃣8️⃣th edition of the PCB Podcast released! 🎙️
Salman Butt interviews Pakistan white-ball vice-captain @SalmanAliAgha1 and spinner Abrar Ahmed 🏏
🎥 https://t.co/6SjnJuTXkN
🎧 https://t.co/gOSUDlBXRt
⏪ https://t.co/uZ4BHqD4ub
🗒️ https://t.co/VEqCZeP3J7 pic.twitter.com/XA9qFS4fUC— Pakistan Cricket (@TheRealPCB) February 15, 2025