വിവാഹത്തലേന്ന് ആവശ്യപ്പെട്ടത് 18 ലക്ഷത്തിന്റെ 'ഥാർ'; തമാശയെന്ന് കരുതി നിരസിച്ചു; കല്യാണം വേണ്ടെന്ന് വച്ച് വരൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹത്തലേന്ന് ആവശ്യപ്പെട്ടത് 18 ലക്ഷത്തിന്റെ ‘ഥാർ’; തമാശയെന്ന് കരുതി നിരസിച്ചു; കല്യാണം വേണ്ടെന്ന് വച്ച് വരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2025, 06:31 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് വരൻ വില കൂടിയ കാറും ആഭരണങ്ങളും പണവും സ്ത്രീധനം ആവശ്യപ്പെട്ടതായി വധുവിന്റെ പരാതി. ആവശ്യം നിരസിച്ചതോടെ വിവാഹം റദ്ദാക്കിയതായും വരനും കുടുംബത്തിനുമെതിരെ പെൺവീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു.

വിവാഹ സത്കാരത്തിന് തൊട്ടുമുൻപ് വരൻ ഥാർ ജീപ്പ് സ്ത്രീധനമായി നൽകണമെന്ന് ആവശ്യപ്പെട്ടു. 11.50 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് ഇതിന്റ വില. വധുവിന്റെ കുടുംബം ഇത് നിരസിച്ചതോടെ വരന്റെ കുടുംബം വിവാഹ ഘോഷയാത്രയുമായെത്തിയില്ല. എന്നാൽ വധുവിന്റെ ആരോപണങ്ങളെല്ലാം വരൻ നിഷേധിച്ചു.

ഭോപ്പാലിലെ കോ-ഇ-ഫിസ പ്രദേശത്തെ ഒരു വിവാഹ മണ്ഡപത്തിൽ വെള്ളിയാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വധുവിന്റെ കുടുംബവും ബന്ധുക്കളും അതിഥികളും രാത്രി മുഴുവൻ കാത്തിരുന്നെങ്കിലും വരനും കുടുംബവും ഘോഷയാത്രയുമായി എത്തിയില്ല. തുടർന്ന് ഇവർ സമീപത്തെ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയായിരുന്നു.

വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് വരൻ കാറിനൊപ്പം പണവും ആഭരണങ്ങളും ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിവാഹ ഘോഷയാത്രയുമായി വരില്ലെന്ന് അയാൾ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. തമാശ പറയുകയാണെന്ന് വധു ആദ്യം കരുതി. ബിസിനസിലുണ്ടായ നഷ്ടമാണ് പണം ആവശ്യപ്പെട്ടതിന് കാരണമെന്ന് വരൻ പറഞ്ഞതായി വധു പറയുന്നു.

എന്നാൽ തന്റെ കുടുംബം സാമ്പത്തികമായി ഭദ്രമാണെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞ വരൻ ആരോപണങ്ങൾ നിഷേധിച്ചു. കഴിഞ്ഞ ഒരു വർഷമായി വിവാഹം കഴിക്കാൻ താൻ തയ്യാറായിരുന്നില്ലെങ്കിലും വധുവിന്റെ കുടുംബം തന്റെ മേൽ സമ്മർദ്ദം ചെലുത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. സ്ത്രീധന നിരോധന നിയമപ്രകാരം വരനും മാതാപിതാക്കൾക്കും സഹോദരിക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags: brideweddingdowrycomplaintGROOMtharcancel
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies