കോഴിക്കോട്: നിരോധിത ഭീകരവാദ സംഘടനകളെ ന്യായീകരിച്ച് പുതുതായി രൂപീകരിച്ച NCHDR സംഘടനയുടെ അദ്ധ്യക്ഷൻ വിളയോടി ശിവൻകുട്ടി. പോപ്പുലർ ഫ്രണ്ടിന്റെ ഉപഗ്രഹസംഘടനയായിരുന്ന നിരോധിക്കപ്പെട്ട INCHRO ആണ് രൂപം മാറി NCHDR എന്ന പേരിൽ പുതിയ സംഘടനാപ്രഖ്യാപനം നടത്തുന്നതെന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് ഭീകരസംഘടനകളായ പോപ്പുലർ ഫ്രണ്ട്, സിമി എന്നിവയെ നിരോധിച്ചത് ശരിയായില്ലെന്ന അഭിപ്രായവുമായി മുൻ നക്സലേറ്റ് കൂടിയായ വിളയോട് ശിവൻകുട്ടി എത്തിയത്. സിമിയേയും പിഎഫ്ഐയെയും മാവോയിസ്റ്റ് പ്രസ്ഥാനങ്ങളെയും നിരോധിച്ച കെട്ടകാലത്താണ് നമ്മളെന്നായിരുന്നു, വിളയോടി ശിവൻകുട്ടിയുടെ വാക്കുകൾ.
സംഘടനയുടെ മറ്റൊരു പ്രധാനി നിസാമുദ്ദീൻ പാനായിക്കുളത്തിന്റെ സോഷ്യൽ മീഡിയ ഇടപെടലുകളും അടിമുടി ദുരൂഹമാണ്. പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളും രക്തം ചീന്തിയും സ്വാതന്ത്യം ഉറപ്പാക്കണം എന്നിങ്ങനെയാണ് പോസ്റ്റുകളിലെ ഉള്ളടക്കം. സംഘടനയുലെ മറ്റൊരു പ്രധാനിയായ അഡ്വ. വാഷിദ് ഷെയ്ഖ് 2006 ലെ മുംബൈ ട്രെയിൻ ബോംബാക്രമണ കേസിൽ പിടിയിലായവരിൽ ഒരാളാണ്.
ഭീകരവാദക്കേസുകളിൽ പ്രതികൾക്ക് നിയമസഹായം നൽകുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്നും ആരോപണം ഉയരുന്നുണ്ട്. ഇത്തരം പ്രതികൾക്ക് നിയമസഹായം നൽകിയ വിവരങ്ങളും ഫേസ്ബുക്ക് പോസ്റ്റിൽ കാണാം. പൊടുന്നനെ ഉടലെടുത്ത സംഘടന വിവിധ സംസ്ഥാനങ്ങളിൽ വേരുറപ്പിച്ചുതെങ്ങനെ? ഫണ്ട് എവിടെ നിന്ന് എത്തി തുടങ്ങി നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്.
അതിനിടെ ഇന്നലെ കോഴിക്കോട് വെച്ച് നടത്താനിരുന്ന NCHDR പ്രഖാപന സമ്മേളനം നടന്നില്ല. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടക്കുമെന്നായിരുന്നു അറിയിപ്പ്. ഹാളിന്റെ പരിസരിത്ത് വൻ പൊലീസ് സുരക്ഷയൊരുക്കിയിരുന്നു. എന്നാൽ സമ്മേളനം മാറ്റിവെച്ചതായി ശിവൻകുട്ടിയും വാഹിദ് ഷെയ്ഖും ഫേസ്ബുക്കിലൂടെ വൈകീട്ട് അഞ്ചരയോടെ അറിയിക്കുകയായിരുന്നു. ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് സമ്മേളനം നടത്തുമെന്നാണ് ശിവൻകുട്ടി പറഞ്ഞത്. പരിപാടി തടയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.















