ആദ്യമത്സരം കൊൽക്കത്തയും ബെംഗളൂരുവും തമ്മിൽ; ഫൈനൽ ഈഡൻ ഗാർഡൻസിൽ; ഐപിഎൽ മത്സരക്രമം പ്രഖ്യാപിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആദ്യമത്സരം കൊൽക്കത്തയും ബെംഗളൂരുവും തമ്മിൽ; ഫൈനൽ ഈഡൻ ഗാർഡൻസിൽ; ഐപിഎൽ മത്സരക്രമം പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2025, 01:20 pm IST
Facebook
Twitter
WhatsAppTelegram

ഐപിൽ 2025 സീസണിലെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ. മാർച്ച് 22 ന് നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വച്ചാണ് മത്സരം. മെയ് 23 ന് ക്വാളിഫയർ 2 ഉം മെയ് 25 ന് നടക്കുന്ന ഫൈനൽ മത്സരവും ഇവിടെയാണ് നിശ്ചയിച്ചിരിക്കുന്നത്.

2015 ന് ശേഷം ആദ്യമായാണ് ഈഡൻ ഗാർഡൻസ് ഐപിഎൽ ഫൈനലിന് വേദിയാകുന്നത്. 2013 ലാണ് ഇവിടെ ആദ്യമായി ഐപിഎൽ ഫൈനൽ നടന്നത്. മെയ് 20 ന് നടക്കുന്ന ക്വാളിഫയർ 1 ഉം മെയ് 21 ന് നിശ്ചയിച്ചിട്ടുള്ള എലിമിനേറ്ററുമാണ് മറ്റ്‌ രണ്ട് പ്ലേഓഫ് മത്സരങ്ങൾ. ഇവ രണ്ടും ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ഇത് 2024 ലെ റണ്ണേഴ്‌സ് അപ്പായ സൺ‌റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടാണ്.

65 ദിവസങ്ങളിലായി 74 മത്സരങ്ങളാണ് ഈ ഐപിഎൽ സീസണിൽ നടക്കുക. ഇതിൽ 12 ഡബിൾ-ഹെഡറുകളും (ഒരു ദിവസം രണ്ട് മത്സരങ്ങൾ) ഉൾപ്പെടുന്നു. ടൂർണമെന്റിന്റെ രണ്ടാം ദിവസം (മാർച്ച് 23) ഡബിൾ-ഹെഡറുകൾ നടക്കും. ഉച്ചകഴിഞ്ഞുള്ള മത്സരത്തിൽ സൺറൈസേഴ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഇതിനുശേഷം നടക്കുന്ന ഐപിഎല്ലിലെ എൽ-ക്ലാസിക്കോ മത്സരത്തിൽ അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും.

ഷെഡ്യൂളിൽ 13 വേദികളുണ്ട്. നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, പഞ്ചാബ് കിംഗ്‌സ് എന്നിവർ ഒരു ഗ്രൂപ്പിലാണ്. സൺറൈസേഴ്‌സ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ, ലഖ്‌നൗ എന്നിവരാണ് രണ്ടാമത്തെ ഗ്രൂപ്പിലുള്ളത്. ഓരോ ടീമും അവരുടെ ഗ്രൂപ്പിലെ മറ്റ് ടീമുകളെയും സീഡിംഗ് അനുസരിച്ച് നിർണ്ണയിക്കപ്പെടുന്ന മറ്റൊരു ഗ്രൂപ്പിലെ ഒരു ടീമിനെയും രണ്ടുതവണയും, എതിർ ഗ്രൂപ്പിലെ മറ്റ് നാല് ടീമുകളെ ഒരോ തവണയും നേരിടും. ഉദാഹരണത്തിന്, ചെന്നൈയും മുംബൈയും ഒരേ ഗ്രൂപ്പിന്റെ ഭാഗമല്ലെങ്കിലും രണ്ടുതവണ പരസ്പരം ഏറ്റുമുട്ടും.

Tags: IPL 2025bcciScheduleVENUEfixturesEden GardensTeams
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies