ഇടുക്കി: നെടുങ്കണ്ടം ഈട്ടിത്തൊപ്പിൽ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാറ്റാടിക്കവല പ്ലാമൂട്ടിൽ മേരി എബ്രഹാമാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി11 മണിയോടെയായിരുന്നു അപകടം. അപകടകാരണം വ്യക്തമല്ല.
മരിച്ച മേരിയുടെ മകൻ ഷിന്റോയാണ് വാഹനമോടിച്ചിരുന്നത്. ഇവർ ഈട്ടിത്തോപ്പിലുള്ള പഴയ വേദസന്ദർശിച്ച് മടങ്ങവെയാണ് അപകടനം. ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട കാർ നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഷിന്റോയ്‌ക്കും ഭാര്യക്കും രണ്ടുമക്കൾക്കും പരിക്കേറ്റു.
കുട്ടികളിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ കുട്ടിയെ വിദഗ്ധ ചികിത്സയ്‌ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയായതിനാൽ അപകടവും ആരും നേരിട്ട് കണ്ടിട്ടില്ല.















