സിനിമകളിലെ ലോജിക്കിനെ കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. രാജമൗലിയുടെ ചിത്രങ്ങൾക്ക് ഒരു ലോജികും ഉണ്ടാകാറില്ലെന്നും എന്നാൽ ഒരു സംവിധായകന് വേണ്ട ബോധ്യം അദ്ദേഹത്തിനുണ്ടെന്നും കരൺ ജോഹർ പറഞ്ഞു. തന്റെ പുതിയ യൂട്യൂബ് ചാനലിലാണ് പ്രതികരണം.
രാജമൗലിയുടെ ചിത്രങ്ങളിൽ എവിടെയാണ് ലോജിക്ക് കണ്ടെത്താനാകുന്നത്. ഹിറ്റ് ചിത്രങ്ങളായ ആർആർആർ, അനിമൽ, ഗദറുമെല്ലാം ലോജിക് ഇല്ലാത്ത ചിത്രങ്ങളാണ്. എന്നാൽ ഇവയൊക്കെ വലിയ ഹിറ്റാകുന്നത് സംവിധായകന്റെ ബോധ്യമാണ്. സംവിധായകന്മാർക്ക് ബോധ്യം വളരെ പ്രധാനമാണ്. അവിടെ യുക്തിക്ക് ഒരു പ്രാധാന്യവുമില്ല.
ആർആർആറിലും അനിമലിലുമൊക്കെ നമ്മൾ ഒരു ലോജിക്കും കണ്ടില്ല. ഈ സിനിമകൾ നിർമിച്ചിരിക്കുന്നത് ആത്മവിശ്വാസത്തോടെയാണ്. ഒരാൾ ഹാൻഡ് പമ്പ് കൊണ്ട് ആയിരം പേരെ അടിച്ചോടിക്കാൻ കഴിയുമോ. എന്നാൽ അതിന് കഴിയുമെന്ന് പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നതാണ് സംവിധായകന്റെ കഴിവ്. നായകന് അങ്ങനെ ചെയ്യാൻ കഴിയുമെന്ന വിശ്വാസം സംവിധായകന് ഉണ്ടായിരിക്കും. എല്ലാ ചലച്ചിത്രകാരന്മാരും അങ്ങനെ ചിന്തിച്ചാൽ ഏത് സിനിമയും ബ്ലോക്ക് ബസ്റ്ററാക്കാനാവും. യുക്തി ഉണ്ടെങ്കിൽ അവിടെ ബോധ്യത്തിന്റെ ആവശ്യം വരില്ലെന്നും കരൺ ജോഹർ പറഞ്ഞു.















