ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കുടുംബത്തോടൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഋഷി സുനകുമായി വിവിധ വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രി ചർച്ച ചെയ്തു. പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ഋഷി സുനക് എക്സിൽ കുറിച്ചു. ഇതിന് മറുപടിയായി ‘ഇന്ത്യയുട ഏറ്റവും അടുത്ത സുഹൃത്ത്’ എന്നാണ് ഋഷി സുനകിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും കുടുംബത്തെയും കണ്ടതിൽ വളരെയധികം സന്തോഷമുണ്ട്. നിരവധി വിഷയങ്ങളെ കുറിച്ച് തങ്ങൾ സംസാരിച്ചു. ഇന്ത്യയുടെ വളരെ അടുത്ത സുഹൃത്താണ് ഋഷി സുനക്. ഇന്ത്യയും ബ്രിട്ടീഷും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
It was a delight to meet former UK PM, Mr. Rishi Sunak and his family! We had a wonderful conversation on many subjects.
Mr. Sunak is a great friend of India and is passionate about even stronger India-UK ties.@RishiSunak @SmtSudhaMurty pic.twitter.com/dwTrXeHOAp
— Narendra Modi (@narendramodi) February 18, 2025
ഭാര്യ അക്ഷത മൂർത്തി, മക്കളായ കൃഷ്ണ, അനുഷ്ക എന്നിവർക്കൊപ്പം നിൽക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ഋഷി സുനക് എക്സിൽ പങ്കുവച്ചിട്ടുണ്ട്. രാജ്യസഭാഗം സുധ മൂർത്തിയും അവരോടൊപ്പം ഉണ്ടായിരുന്നു.
പ്രധാനമന്ത്രിയെ കണ്ടശേഷം ഋഷി സുനകും കുടുംബവും പാർലമെന്റ് സമുച്ചയവും സന്ദർശിച്ചു. ഗാലറികൾ, ചേംബറുകൾ, കോൺസ്റ്റിറ്റ്യൂഷൻ ഹാൾ, സംവിധാൻ സദൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം അദ്ദേഹം താജ്മഹൽ സന്ദർശിച്ചിരുന്നു.