ചാമ്പ്യൻസ് ട്രോഫിക്ക് തയാറെടുക്കുന്ന ഇന്ത്യൻ ടീം ദുബായിൽ ഒരുക്കത്തിലാണ്. വിരാട് കോലി, രോഹിത് ശർമ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം നെറ്റ്സിൽ ബാറ്റ് ചെയ്തു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് താരങ്ങൾ ദീർഘനേരം ബാറ്റ് ചെയ്തത്. ക്യാപ്റ്റൻ രോഹിത് ശർമ പ്രാദേശിക താരമായ അവൈസ് അഹമ്മദിന്റെ പന്തുകളാണ് നേരിട്ടത്. ഇയാൾ ഇടം കൈയൻ പേസറാണ്. ഷഹീൻ ഷാ അഫ്രീദി, ട്രെൻഡ് ബോൾട്ട് എന്നിവരെ നേരിടുന്നതിന് മുൻപുള്ള പരിശീലനമായിരുന്നു ഇത്.
പരിശീലനത്തിന് ശേഷം അഹമ്മദുമായി സംസാരിക്കാനും രോഹിത് സമയം കണ്ടെത്തി. താരത്തിന്റെ ബൗളിംഗ് രോഹിത്തിന് ഇഷ്ടപെടുകയും ചെയ്തു. താരത്തിന്റെ യോർക്കറുകൾ രോഹിത്തിനെ അല്പം ബുദ്ധിമുട്ടിച്ചിരുന്നു. നീ എന്റെ കാല് എറിഞ്ഞൊടിക്കാൻ ശ്രമിച്ചല്ലേ എന്ന് കളിയോടെ രോഹിത് അഹമ്മദിനോട് ചോദിക്കുന്നതായിരുന്നു വീഡിയോ. അതേസമയം കെ.എൽ രാഹുൽ ഒരു ഫിനിഷർ റോളിലാകും കളിക്കുക. താരം വമ്പൻ അടികളാണ് പരിശീലിച്ചത്. ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
View this post on Instagram
“>















