ഡൽഹിയുടെ രേഖ!!! അധികാരമേറ്റ് രേഖാ ഗുപ്ത; അന്ന് ABVPയുടെ തീപ്പൊരി നേതാവ്, ഇന്ന് ഡൽഹി മുഖ്യമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഡൽഹിയുടെ രേഖ!!! അധികാരമേറ്റ് രേഖാ ഗുപ്ത; അന്ന് ABVPയുടെ തീപ്പൊരി നേതാവ്, ഇന്ന് ഡൽഹി മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2025, 12:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എബിവിപിയുടെ തീപ്പൊരി നേതാവിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയവൾ. ഡൽഹിയുടെ ഭരണരേഖയായി മാറുകയാണ് ബിജെപിയുടെ രേഖാ ​ഗുപ്ത. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി നേതാക്കളുടെയും എല്ലാ എൻഡിഎ സഖ്യകക്ഷികളുടെയും സാന്നിധ്യത്തിൽ ഡൽഹിയിലെ രാംലീല മൈദാനത്തിൽ നടന്ന ചടങ്ങിൽ അവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലെഫ്. ​ഗവർണർ വികെ സക്സേന സത്യവാചകം ചൊല്ലി നൽകി.

എബിവിപിയിലൂടെയും മഹിളാമോർച്ചയിലൂടെയും ഉയർന്നുവന്ന വനിത ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിനൊപ്പം രാജ്യതലസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം കൂടി അലങ്കരിക്കുന്നുവെന്ന സവിശേഷതയോടെയാണ് രേഖയുടെ രം​ഗപ്രവേശം.

ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയെന്ന നേട്ടവും രേഖാ ​ഗുപ്തയ്‌ക്ക് സ്വന്തമാണ്. ബിജെപിയുടെ സുഷമ സ്വരാജിനും കോൺ​ഗ്രസിന്റെ ഷീലാ ദീക്ഷിതിനും ആംആദ്മിയുടെ അതിഷി മർലേനയ്‌ക്കും ശേഷമെത്തുന്ന വനിത മുഖ്യമന്ത്രിയാണ് രേഖ. ഇന്ദ്രപ്രസ്ഥം ഇനി നാരീശക്തി നയിക്കട്ടെയെന്ന ബിജെപിയുടെ തീരുമാനം ബുധനാഴ്ച വൈകിട്ടോടെയാണ് പ്രഖ്യാപിക്കപ്പെട്ടത്.

ഷാലിമാർ ബാഘ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രേഖ. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ രാഷ്‌ട്രീയത്തിലേക്ക് ചുവടുവച്ച അവർ ഡൽഹി മഹിളാ മോർച്ചയുടെ ജനറൽ സെക്രട്ടറിയായും ദേശീയ എക്സിക്യൂട്ടീവ് സമിതിയം​ഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ നിന്നാണ് ബിരുദമെടുത്തത്. ശേഷം എൽഎൽബിയും നേടി. വിദ്യാർത്ഥി രാഷ്‌ട്രീയത്തിൽ സജീവമായതിനാൽ 1996-97 കാലഘട്ടത്തിൽ DUSU അദ്ധ്യക്ഷയായിരുന്നു. 2007ലാണ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. 50-കാരിയായ രേഖാ ​ഗുപ്ത ഡൽഹിയിലെ പ്രാദേശിക തലം മുതൽ പ്രവർത്തനമാരംഭിച്ച നേതാവ് കൂടിയാണ്.

അരവിന്ദ് കേജരിവാളിനെ തോൽപ്പിച്ച് ജയന്റ് കില്ലർ എന്ന വിശേഷണത്തിന് അർഹനായ പർവേഷ് വർമയും ഇന്ന് രേഖാ ഗുപ്തയ്‌ക്കൊപ്പം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആഷിഷ് സൂദ്, മഞ്ജീന്ദർ സിം​ഗ് സിർസ, രവീന്ദർ ഇന്ദ്രജ് സിം​ഗ്, കപിൽ മിശ്ര, പങ്കജ് കുമാർ സിം​ഗ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

Tags: BJPabvpdelhi cmRekha Gupta
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies