വിക്കറ്റ് വേട്ടയുമായി ജലജ്; നാലാം ദിനം വീണത് ഗുജറത്തിന്റെ 6 വിക്കറ്റുകൾ; രഞ്ജി സെമിയിൽ സസ്പെൻസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിക്കറ്റ് വേട്ടയുമായി ജലജ്; നാലാം ദിനം വീണത് ഗുജറത്തിന്റെ 6 വിക്കറ്റുകൾ; രഞ്ജി സെമിയിൽ സസ്പെൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2025, 02:30 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: രഞ്ജിട്രോഫി സെമിയിൽ കേരള-ഗുജറാത്ത് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം മറുപടി ബാറ്റിംഗ് പുരോഗമിക്കുമ്പോൾ 125 ഓവറിൽ 378/7 എന്ന നിലയിലാണ് ആതിഥേയർ. കേരളത്തിന്റെ സ്കോർ മറികടക്കാൻ ഗുജറാത്തിന് 122 റണ്‍സ്‌കൂടി വേണം. ഇന്ന് ഗുജറത്തിന്റെ 4 വിക്കറ്റുകൾ വീഴ്‌ത്താനായത് കേരളത്തിന് പ്രതീക്ഷ നൽകുന്നു.

ബൗളിംഗ് നിരയിൽ ഓൾറൗണ്ടർ ജലജ് സക്‌സേന 4 വിക്കറ്റുകൾ വീഴ്‌ത്തി. എം ഡി നിധീഷും എൻപി. ബേസിലും ആദിത്യ സർവാതെയും ഓരോവിക്കറ്റുവീതം നേടി. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എന്ന നിലയിലായിരുന്നു ഗുജറാത്ത്. നാലാം ദിനം ഗുജറാത്തിനായി സെഞ്ച്വറി നേടിയ ഓപ്പണര്‍ പ്രിയങ്ക് പാഞ്ചലിന്റെ വിക്കറ്റ് നേടാനായത് കേരളത്തിന് ആശ്വാസമായി. ജലജാണ് താരത്തെ വിക്കറ്റിനുമുന്നിൽ കുടുക്കിയത്. 237 പന്തില്‍ 18 ബൗണ്ടറിയും ഒരു സിക്സും സഹിതം 148 റണ്‍സെടുത്ത പ്രിയങ്കാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. വിക്കറ്റ് കീപ്പര്‍ ഉര്‍വില്‍ പട്ടേലിനെയും (25) മനൻ ഹിംഗ്രാജിയെയും (33) ക്യാപ്റ്റൻ ചിന്തൻ ഗജയെയും (2) സക്‌സേന മടക്കി. ഗുജറാത്തിന്റെ സിദ്ധാർത്ഥ് ദേശായിയും മനീഷ് ഭായ് പട്ടേലുമാണ് നിലവിൽ ക്രീസിലുള്ളത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ഒന്നാം ഇന്നിംഗ്‌സിൽ 457 റൺസ് നേടിയിരുന്നു. 341 പന്തുകളില്‍ നിന്ന് 177 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിംഗാണ് കേരളത്തിനെ മികച്ച സ്കോറിലെത്തിച്ചത്. ഒരു സിക്‌സും 20 ബൗണ്ടറികളുമടങ്ങുന്നതാണ് അസ്ഹറുദ്ദീന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റൻ സച്ചിൻ ബേബി, സൽമാൻ നിസാർ എന്നിവരും അർദ്ധ ശതകങ്ങൾ നേടി.

Tags: GujaratRanji TrophykeralawicketsSemifinalJalaj Saxena
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies