രഞ്ജി ട്രോഫിയിൽ കേരള സ്റ്റോറി; ആവേശ സെമിയിൽ ഗുജറാത്തിനെതിരെ ലീഡ്; ഫൈനലിലേക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രഞ്ജി ട്രോഫിയിൽ കേരള സ്റ്റോറി; ആവേശ സെമിയിൽ ഗുജറാത്തിനെതിരെ ലീഡ്; ഫൈനലിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 11:40 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: കേരളത്തിന്റെയും ഗുജറാത്തിന്റെയും ആരാധകരെ ഒരുപോലെ മുൾമുനയിൽ നിർത്തിയ രഞ്ജി ട്രോഫി സെമിയിൽ ഫൈനലുറപ്പിച്ച് കേരളം. ചരിത്രത്തിലാദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. ഒന്നാമിന്നിഗ്‌സിൽ രണ്ട് റൺസിന്റെ നിർണായക ലീഡ് നേടിയാണ് കേരളം ചരിത്രം കുറിച്ചിരിക്കുന്നത്. ഗുജറാത്ത് 455 റൺസെടുത്തു പുറത്തായി. ഫൈനലിൽ മുംബൈ-വിദർഭ സെമി മത്സര വിജയികളെ നേരിടും. രണ്ടാം ദിനം മൂന്നു വിക്കറ്റുകൾ കയ്യിലിരിക്കെ ഗുജറാത്തിന് 28 റൺസ് മതിയെന്നിരിക്കെയാണ് നാടകീയമായ ക്ലൈമാക്സിൽ കേരളം വിജയം ഉറപ്പിച്ചത്.

അഞ്ചാം ദിനം തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്‌ത്തി കേരളം ഫൈനൽ പ്രതീക്ഷകൾ സജീവമാക്കിയിരുന്നു. 431റണ്‍സിന് ഏഴുവിക്കറ്റെന്ന നിലയിലാണ് ഗുജറാത്ത് ബാറ്റിംഗ് പുനരാരംഭിച്ചത്. ഓൾറൗണ്ടർ ജലജ് സക്സേനയും ആദിത്യ സർവാതെയുമാണ് കേരളത്തിന്റെ വിജയശില്പികൾ. അഞ്ചാം ദിനം ശേഷിച്ച മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയത് ആദിത്യയാണ്. മുഹമ്മദ് അസറുദ്ദീന്റെ മിന്നൽ സ്റ്റാമ്പിങ്ങിലൂടെയാണ് ജയ്മീത് പട്ടേലിന്റെ (79) നിർണായകമായ ആദ്യ വിക്കറ്റ് വീഴ്‌ത്തിയത്. പിന്നാലെ പൊരുതി നിന്ന സിദ്ധാര്‍ത്ഥ് ദേശായിയെ (30) വിക്കറ്റിന് മുന്നില്‍ കുടുക്കി സര്‍വാതെ വീണ്ടും ഗുജറാത്തിനെ ഞെട്ടിച്ചു.

അവസാന ബാറ്റര്‍മാരായ പ്രിയാജിത് സിംഗ് ജഡേജയും അര്‍സാന്‍ നാഗ്വസ്വലയുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. ഫൈനലുറപ്പിക്കാൻ കേരളത്തിന് വേണ്ടത് ഒരു വിക്കറ്റും ഗുജറാത്തിന് വേണ്ടത് ആറ് റൺസുമെന്ന നിർണായക ഘട്ടത്തിലായിരുന്നു കളി. പിന്നീടങ്ങോട്ട് ഓരോ റൺസിനും കേരളവും ഗുജറാത്തും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചു. ഒടുവിൽ രണ്ട് റൺസകലെ ഗുജറാത്തിന്റെ അവസാന വിക്കറ്റും വീണു. ആർസൻ നാഗ്വസ്വല്ലയെ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ കൈകളിലെത്തിച്ച് ആദിത്യ സർവാതെ കേരളത്തെ ഫൈനലിലെത്തിച്ചു. അതേസമയം രണ്ടാമിന്നിങ്സിൽ കേരളം ബാറ്റിംഗ് ആരംഭിച്ചിട്ടുണ്ട്.

Tags: GujaratfinalkeralaleadRanji Trophy semi-final
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies