‘ന്നാ, താൻ കേസ് കോട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ നടി ചിത്ര നായർ വിവാഹിതയായി. സോഷ്യൽ മീഡിയയിലൂടെ ചിത്ര തന്നെയാണ് സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്. ആർമി ഏവിയേഷൻ വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുന്ന ലെനീഷാണ് ചിത്രയ്‌ക്ക് താലി ചാർത്തിയത്. വിവാഹ വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ചിത്രയുടെ മകൻ അദ്വൈത് ചടങ്ങിൽ നിറസാന്നിധ്യമായി.
ഇരുവരുടെയും രണ്ടാം വിവാഹമാണ്. ലെനീഷിനും ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. 21 വയസ്സിലാണ് ആദ്യ വിവാഹമാമെന്നും അധികം വൈകാതെ വിവാഹമോചനം നടന്നുവെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞിരുന്നു. . വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു. വിവാഹമോചിതയായിട്ട് എട്ടുവർഷമായിയെന്നും നടി പറഞ്ഞു.
കാസർകോട് നീലേശ്വരം കുന്നുംകൈ സ്വദേശിയാണ് ചിത്ര നായർ. കോവിഡ് കാലത്താണ്
അദ്ധ്യാപന ജോലി ഉപേക്ഷിച്ചത്. ആറാട്ട് എന്ന് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. ന്നാ, താൻ കേസ് കൊട് എന്ന സിനിമയിൽ സുമലത ടീച്ചർ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേനേടിയത്. ചിത്രത്തിന്റെ സ്പിൻ ഓഫ് ആയ
സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയിൽ നായികയായും എത്തി.















