നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ജീപ്പ് പാഞ്ഞുകയറി ആറുപേർക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രയാഗ് രാജിൽ മഹാകുംഭ മേളയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. മിർസാമുറാദിന് സമീപം ജിടി റോഡിലായിരുന്നു അപകടം.
കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപെട്ടത്. ജീപ്പിന്റെ മുൻഭാഗം പൂർണമായി തകർന്ന നിലയിലാണ്. കുടുങ്ങി കിടന്നവരെ പുറത്തെടുക്കാൻ പൊലീസിനും നാട്ടുകാർക്കും ഏറെ പണിപ്പെടേണ്ടി വന്നു. പരിക്കേറ്റവരെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ആശുപത്രിയിലെ ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചു.
രക്ഷാപ്രവർത്തനം വളരെ കഠിനമായിരുന്നുവെന്ന് എസ്.എച്ച്.ഒ മനോജ് വർമ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് കാെണ്ടുപോയി. കർണാകട പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. 40-കാരിയായ സുനിത, നീലമ്മ(62), ലക്ഷ്മി(57), കലാവതി(60), സന്തോഷ്(45) എന്നിവരാണ് മരിച്ചതെന്ന് ഇന്തോ-ഏഷ്യൻ ന്യൂസ് സർവീസ് അറിയിക്കുന്നു.
VIDEO | Six people were killed while five others seriously injured when a jeep carrying devotees to Prayagraj collided with a parked truck on GT Road near Mirzamurad in #Varanasi.
Station House Officer (SHO) of Mirzamurad police station Ajay Raj Verma said the devotees hailed… pic.twitter.com/GtcY61xMqq
— Press Trust of India (@PTI_News) February 21, 2025