ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാനവേഷത്തിലെത്തിയ ചിത്രം ഗെറ്റ് സെറ്റ് ബേബിക്ക് മികച്ച പ്രതികരണം. വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രത്തെ ഇരുകയ്യുംനീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. ഉണ്ണി മുകുന്ദന്റെ മാസ് ചിത്രമായ മാർക്കോയുമായി താരതമ്യം ചെയ്താണ് പ്രേക്ഷകർ പ്രതികരിക്കുന്നത്. മാർക്കോ ആക്ഷനായിരുന്നെങ്കിൽ ഗെറ്റ് സെറ്റ് ബേബി ഇമോഷണൽ സിനിമയാണെന്നാണ് പ്രേക്ഷകാഭിപ്രായം.
ഒരു കുടുംബ ചിത്രമാണെന്നും ഒട്ടും ബോറടിക്കില്ലെന്നും ആദ്യ ഷോ കണ്ടിറങ്ങിയവർ പറഞ്ഞു. “ഉണ്ണി മുകുന്ദന്റെയും നിഖില വിമലിന്റെയും കോമ്പിനേഷൻ സീനുകളെല്ലാം നല്ലതായിരുന്നു. സിനിമയിലെ പാട്ടുകളും മേക്കിംഗും പ്രേക്ഷകർക്ക് ഒരുപാടിഷ്ടമാവും. ഒരു സീൻ പോലും ബോറടിപ്പിക്കാത്ത രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. പറയേണ്ട മെസേജ് കൃത്യമായി പറഞ്ഞുവയ്‌ക്കുന്നുണ്ട്”.
“കുടുംബത്തോടൊപ്പം എത്തി കാണേണ്ട സിനിമയാണ്. മാർക്കോ അടിപിടിയാണെങ്കിൽ ഇത് സമാധാനത്തോടെയുള്ള ഇമോഷണൽ ചിത്രമാണ്. ഗൈനക്കോളജിസ്റ്റിന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് ഗെറ്റ് സെറ്റ് ബേബിയിലൂടെ പറയുന്നത്. സ്ക്രീനിൽ തന്നെ നോക്കിയിരിക്കാൻ തോന്നും. വലിച്ചിഴക്കാതെ കഥ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങളും നന്നായി ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ പ്രകടനം അതിഗംഭീരമായിരുന്നു”.
“നല്ലൊരു കഥയെ അതിലും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ളവർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു ഡോക്ടർ രോഗിയോട് എങ്ങനെ പെരുമാറണം എന്നതിന് കുറിച്ച് വ്യക്തമായി പറയുന്ന പടമാണ്. മക്കളിലാത്ത ദമ്പതികളുടെ വിഷമത്തെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്”- പ്രേക്ഷകർ പറയുന്നു.















