ചാമ്പ്യൻസ് ട്രോഫിയില ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ നാട്ടിൽ തോൽവിയേറ്റു വാങ്ങിയ പാകിസ്താന്റെ തൊലിയുരിച്ച് മുൻതാരം കമ്രാൻ അക്മൽ. പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി കളിക്കാറായിട്ടില്ലെന്നും പോയി സിംബാബ്‌വെയ്‌ക്കും അയർലൻഡിനുമെതിരെ പരമ്പര കളിക്കാനുമാണ് അക്മൽ പരിഹസിച്ചത്. പാകിസ്താന്റെ മോശം ബാറ്റിംഗ് പ്രകടനമാണ് ന്യൂസിലഡിനെതിരെ തോൽവിയിലേക്ക് നയിച്ചത്. ബാബർ അസം ഏകദിനത്തിൽ ടെസ്റ്റ് കളിച്ചെന്നടക്കമുള്ള വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ ടീമിനെ പരിഹസിച്ച് മുൻ താരം രംഗത്തുവന്നത്.
എആർവൈ ന്യൂസുമായി സംസാരിക്കുമ്പോഴായിരുന്നു താരത്തിന്റെ പരാമർശം. അവിടെ സിംബാബ്‌വെയും അയർലൻഡും കളിക്കുന്നൊരു പരമ്പര നടക്കുന്നുണ്ട്. പാകിസ്താൻ ആദ്യം അവിടെ പോയി കളിച്ച് അവരോട് വിജയിക്ക്. ഈ ടീമിന് ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഒരു അർഹതയുമില്ല—-അക്മൽ പറഞ്ഞു.
ന്യൂസിലൻഡ് ടീമിനെ അക്മൽ പ്രശംസിക്കുകയും ചെയ്തു. തുടക്കത്തിൽ മൂന്ന് വിക്കറ്റ് വീണിട്ടും അവർ കാട്ടിയ പക്വത പ്രശംസിനിയം തന്നെയെന്ന് കമ്രാൻ പറഞ്ഞു. സ്ട്രൈക് കൈമാറി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പക്വതയുള്ളവർ ഒരു ബാക്കപ്പ് പ്ലാനുമായി വരും. രചിൻ പരിക്കേറ്റ് പുറത്തായിട്ടും പകരമെത്തിയ യംഗ് സെഞ്ച്വറിയടിച്ചു.—അക്മൽ പറഞ്ഞു.
Kamran Akmal said “There’s a series between Zimbabwe & Ireland going on. Pakistan should play against them and win against them. This team doesn’t deserve to play Champions Trophy” 🇵🇰💔💔 #ChampionsTrophy2025pic.twitter.com/B6IHK09qIY
— Farid Khan (@_FaridKhan) February 20, 2025