ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിദ്ധ്യമായിരുന്നു നടി ഉണ്ണിമേരി. നവവധു എന്ന ചിത്രത്തിൽ ബാലതാരമായിട്ട് അരങ്ങേറിയ ഉണ്ണിമേരി പിന്നീട് വിവിധ ഭാഷകളിലെ സൂപ്പർ സ്റ്റാർകൾക്കൊപ്പവും നായികയായി. രാഷ്‌ട്രീയത്തിലും സുവിശേഷ പ്രവർത്തനത്തിലും ചുവട് മാറ്റിയ അവർ ഇപ്പോൾ കുടുംബത്തിനാെപ്പം എറണാകുളത്താണ് താമസം.
അടുത്തിടെ വിനീത് ശ്രീനിവാസൻ ചിത്രം കാണാൻ തിയേറ്ററിലെത്തിയ മുൻകാല നടി ചില ഓൺലൈൻ മാദ്ധ്യമങ്ങളോടും സംസാരിച്ചു. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു ജാതി ഒരു ജാതകം എന്ന ചിത്രം കാണാനാണ് അവർ കുടുംബത്തിനൊപ്പം എത്തിയത്. വിനീത് ശ്രീനിവാസനോട് തന്റെ അന്വേഷണം പറയണമെന്നും നടി നിഷ്കളങ്കമായി പറയുന്നുണ്ടായിരുന്നു. ഏറെ കാലത്തിന് ശേഷമാണ് അവർ ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. നിരവധിപേരാണ് വീഡിയോയ്‌ക്ക് കമന്റുകളുമായെത്തിയത്.
കണ്ണപ്പനുണ്ണി, മഹാബലി, തിങ്കളാഴ്ച നല്ല ദിവസം, ചട്ടമ്പിക്കല്യാണി,ജാണി, മുന്താണൈ മുടിച്ച് ,കാട്ടുറാണി, ലേഡീസ് ടെയ്ലര്‍, കല്യാണപ്പറവകള്‍ തുടങ്ങി വിവിധ ഭാഷകളിലായി മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.1992 പുറത്തിറങ്ങിയ എന്നോട് ഇഷ്ടം കൂടാമോ എന്ന മുകേഷ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.