ബാബറാണോ പാകിസ്താനാണോ വലുത്; വിമർശിച്ചതിന് 'രാജ്യദ്രോഹി'യാക്കി: വെളിപ്പെടുത്തി മുൻ പാക് താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബാബറാണോ പാകിസ്താനാണോ വലുത്; വിമർശിച്ചതിന് ‘രാജ്യദ്രോഹി’യാക്കി: വെളിപ്പെടുത്തി മുൻ പാക് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2025, 03:45 pm IST
Facebook
Twitter
WhatsAppTelegram

ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയരായ പാകിസ്താൻ ആദ്യമത്സരം തോൽവിയോടെയാണ് തുടങ്ങിയത്. ന്യൂസിലൻഡിനെതിരെ 60 റൺസിന്റെ തോൽവിയേറ്റുവാങ്ങിയതിനുപിന്നാലെ ഓപ്പണറായിറങ്ങിയ ബാബർ അസമിനെതിരെ രൂക്ഷ വിമർശനമാണ് ക്രിക്കറ്റ് ലോകത്ത് ഉയർന്നത്. താരത്തിന്റെ മന്ദഗതിയിലുള്ള ബാറ്റിങ്ങാണ് പാകിസ്താന്റെ അർഹിച്ച ജയം തട്ടിയകറ്റിയതെന്ന ആരോപണവുമായി മുൻ പാക് താരങ്ങളും രംഗത്തുവന്നു.

ബാബറിന്റെ പ്രകടനത്തെ വിമർശിച്ചതിന് ചിലർ സോഷ്യൽ മീഡിയയിൽ തന്നെ രാജ്യദ്രോഹിയായി മുദ്രകുത്തിയെന്ന് മുൻ പാകിസ്താൻ താരം ബാസിത് അലി പറഞ്ഞു. ബാബർ അസം തനിക്ക് വേണ്ടിയാണോ അതോ രാജ്യത്തിനുവേണ്ടിയാണോ കളിക്കുന്നതെന്ന് ആദ്യം തീരുമാനിക്കണമെന്നും അദ്ദേഹം വിമർശിച്ചു.
“ബാബർ അസം 81 പന്തിൽ അർദ്ധസെഞ്ച്വറി നേടി, ആകെ 90 പന്തിൽ നിന്ന് നേടിയത് 64 റൺസ്. അദ്ദേഹം അർദ്ധസെഞ്ച്വറിക്ക് വേണ്ടി മാത്രമാണോ കളിച്ചത്? അദ്ദേഹത്തിന് തന്റെ രാജ്യത്തിനുവേണ്ടി കളിക്കേണ്ടിയിരുന്നില്ലേ ? രാജ്യമാണോ വലുത് അതോ ബാബർ അസമോ? ആരെങ്കിലും അദ്ദേഹത്തോട് ചോദിക്ക്,” പാകിസ്താൻ മദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാസിത് അലി പറഞ്ഞു.

“50 റൺസിനിടെ അഞ്ച് ഫോറാണ് നേടിയത്. അതിനേക്കാളും നന്നായി സൽമാൻ അലി ആഗ ബാറ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ബാബർ അസമിനെ വിമർശിച്ചതിന് ആളുകൾ എന്നെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു,” ബാസിത് അലി പറഞ്ഞു.

മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷോയിബ് അക്തറും ബാബർ അസമിനെ വിമർശിച്ചു. താരത്തിന്റെ പ്രകടനത്തിൽ കളി മെച്ചപ്പെടുത്താനുള്ള യാതൊരു ഉദ്ദേശവും താൻ കാണുന്നില്ലെന്നായിരുന്നു ഷോയിബിന്റെ വാക്കുകൾ. ഉദ്‌ഘാടന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 321 റൺസ് പിന്തുടരാനിറങ്ങിയ പാകിസ്താന് ബാബറിന്റെ അലസമായ ബാറ്റിംഗ് പ്രകടനം ഗുണം ചെയ്തില്ല. കളിയിൽ 71.11 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. തോൽവിയോടെ ടീമിന്റെ നെറ്റ് റൺ റേറ്റ് -1.20 ആയി കുറയുകയും ചെയ്തു.

Tags: Pakistanbabar azamcriticismChampions TrophyBasit AliTraitor
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies