ഹോം എന്ന സിനിമയ്‌ക്ക് ഹിമാലയത്തിൽ പോലും ആസ്വാദകർ ഉണ്ടായിരുന്നെന്ന് മഞ്ജു പിള്ള. ഹേം പുറത്തിറങ്ങിയ സമയത്ത് ഒരുപാട് പേർ തന്നെ വിളിച്ചു അഭിനന്ദനം അറിയിച്ചെന്നും അക്കൂട്ടത്തിൽ ഹിമാലയത്തിൽ നിന്നൊരു സന്ന്യാസിയും വിളിച്ച് ആശംസകൾ അറിയിച്ചെന്നും മഞ്ജു പിള്ള പറഞ്ഞു.
“30 വർഷത്തോളമായി ഞാൻ സിനിമയിലുണ്ട്. എന്നാൽ കുട്ടിയമ്മയെ പോലെ പ്രേക്ഷകർ ഏറ്റെടുത്ത ഒരു കഥാപാത്രം അവതരിപ്പിക്കാനായതിൽ പൂർണ സംതൃപ്തിയുണ്ട്. പ്രേക്ഷകരുടെ സ്വീകരണം സത്യമായും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല”.
“ചിത്രം ഹിറ്റായതിന് പിന്നാലെ ഒരുപാട് പേർ എന്നെ വിളിച്ച് ആശംസകൾ അറിയിച്ചു. കേരളത്തിലുള്ളവരും പുറത്തുതാമസിക്കുന്നവരും വിളിച്ചു. ചിത്രം ഗംഭീരമായെന്ന് എന്നോട് പലരും പറഞ്ഞു. ഹിമാലയത്തിൽ നിന്നൊരു സന്ന്യാസി വിളിച്ചിരുന്നു. ഹോം കണ്ടുവെന്നും നന്നായിട്ടുണ്ടെന്നും പറഞ്ഞു. ലാലേട്ടനും സംവിധായകൻ രഞ്ജിത്ത് സാറും എന്നെ വിളിച്ചിരുന്നു. അതെല്ലാം എനിക്ക് കിട്ടിയ വലിയ അംഗീകാരമാണ്”.
ഒലിവർ ട്വിസ്റ്റാണ് സിനിമയുടെ നട്ടെല്ല്. കഥ പറഞ്ഞ് കേട്ടപ്പോൾ കുട്ടിയമ്മയ്‌ക്ക് ഇത്രയും പ്രാധാന്യം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. കുട്ടിയമ്മയെ അവതരിപ്പിക്കുന്നത് ശരിക്കും വെല്ലുവിളിയായിരുന്നെന്നും മഞ്ജു പിള്ള പറഞ്ഞു.















