തിരുവനന്തപുരം: മന്ത്രിസഭ നിയമന ശുപാർശ നൽകിയ ബോഡി ബിൾഡിംഗ് താരം ഷിനു പൊലീസ് ഇൻസ്പെക്ടറിനുള്ള കായികക്ഷമതാ പരീക്ഷയിൽ തോറ്റു. പേരൂർക്കട എസ്എപി ക്യാമ്പിൽ നടത്തിയ പരീക്ഷയിലാണ് ഇയാൾ പരാജയപ്പട്ടത്. 100 മീറ്റർ ഓട്ടം, ഹൈ ജമ്പ്,ലോംഗ ജമ്പ്, 1500 മീറ്റർ ഓട്ടം എന്നീ ഇനങ്ങളിലാണ് ഷിനുവിന് യോഗ്യത നേടാനാകാത്തത്.
ഫുട്ബോൾ താരങ്ങളെ പിന്തള്ളിയാണ് ബോഡി ബിൾഡിംഗ് ചാമ്പ്യൻഷിപ്പുകളിലെ വിജയം മുൻനിർത്തി ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരാക്കാനുള്ള മന്ത്രിസഭാ തീരുമാനിച്ചിരുന്നു. കണ്ണൂർ സ്വദേശിയായ ഷിനുവിനെയും കൊച്ചിക്കാരനായ ചിത്തരേഷ് നടേശനയുമാണ് പരിഗണിച്ചിരുന്നത്. ഇതിൽ ചിത്തരേഷ് കായിക ക്ഷമത പരീക്ഷയ്‌ക്ക് എത്തിയതുമല്ല.
രാജ്യാന്തര കായിക താരങ്ങളെ അഗവണിച്ച് ബോഡി ബിൾഡർമാർക്ക് നിയമന ശുപാർശ നൽകിയതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. സർക്കാരിന്റെ സ്പോർട്സ് ക്വാട്ട നിയമനങ്ങൾക്ക് ബോഡി ബിൾഡിംഗ് പരിഗണിക്കാറില്ല. പക്ഷേ ഇരുവരെയും പ്രത്യേക കേസായി പരിഗണിച്ച് ഉൾപ്പെടുത്തുകയായിരുന്നു. ചട്ടങ്ങളിൽ ഇളവ് വരുത്തിയാണ് നിയമന ശുപാർശ നൽകിയത്.