ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താൻ സെമി കാണാതെ പുറത്തായതിന് പിന്നിൽ വമ്പൻ ഗൂഢാലോചനയെന്ന് മുൻ താരം റമീസ് രാജ. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ പാകിസ്താൻ പരാജയപ്പെട്ടിരുന്നു. 60 റൺസിനായിരുന്നു തോൽവി. പാകിസ്താന്റെ ആദ്യ മത്സരം എന്തിന് ന്യൂസിലൻഡുമായി നടത്തിയെന്നാണ് റമീസ് രാജ ചോദിക്കുന്നത്.
എന്തുകൊണ്ടാണ് പാകിസ്താൻ അവരുടെ ആദ്യ മത്സരം ന്യൂസിലൻഡിനെതിരെ കളിച്ചതെന്ന് ഞാൻ അത്ഭുതപ്പെടുന്നു. ബംഗ്ലാദേശിനെതിരെ ആദ്യ മത്സരം കളിക്കണമായിരുന്നു. ബംഗ്ലാദേശ് ശക്തമായ ടീമാണെങ്കിലും പാകിസ്താന് മത്സരം അനായാസമാകുമായിരുന്നു. ആദ്യ മത്സരത്തിലെ തോൽവി പാകിസ്താന് വലിയൊരു സമ്മർദ്ദം നൽകി. ഇന്ത്യക്കെതിരെയോ ബംഗ്ലാദേശിനെതിരെയോ പാകിസ്താൻ ആദ്യം മത്സരം കളിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ സമ്മർദ്ദം തുല്യമാകുമായിരുന്നു.
ന്യൂസിലൻഡിനെതിരെയുള്ള ആദ്യ മത്സരം തോറ്റതോടെ ടീമിന് വലിയ സമ്മർദ്ദമുണ്ടായി. ഇതാണ് ഇന്ത്യക്കെതിരെയുള്ള തോൽവിക്ക് വഴിവച്ചത്. ആദ്യ മത്സരം ബംഗ്ലാദേശിനെതിരെയായിരുന്നുവെങ്കിൽ ഗ്രൂപ്പ് എയിലെ സമ്മർദ്ദം എല്ലാവർക്കും തുല്യമായേനേ..!—-റമീസ് രാജ പറയുന്നു.