കണ്ണൂർ: കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ച്, നടുറോഡിൽ കസേരയിട്ടും പന്തൽ കെട്ടിയും സിപിഎം സമരം. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചത് നഗര മദ്ധ്യത്തിലെ കാർഗിൽ-യോഗശാല റോഡിലായിരുന്നു.
ജനങ്ങൾക്ക് യാത്രാമാർഗങ്ങൾ വേറെയുണ്ടെന്ന് സമരം ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ പറഞ്ഞു. എന്നാൽ സമരം ചെയ്യാൻ പോസ്റ്റ് ഓഫീസ് വേറെയില്ല. പതിനായിരങ്ങൾ പങ്കെടുക്കുമ്പോൾ വഴി തടസപ്പെടുന്നത് സ്വാഭാവികമാണ്. ഈ സമരത്തെ മാദ്ധ്യ മങ്ങൾ മോശമായി ചിത്രീകരിക്കും. അവർക്ക് ഇത് വയറ്റിപ്പിഴപ്പാണ്. എന്നാൽ മലയാളികൾക്ക് ഇത് ജീവന്റെ പിഴപ്പാണെന്നും ജയരാജൻ പറഞ്ഞു.
സംഭവത്തിൽ ജില്ലാ സെക്രട്ടറി എം. വി ജയരാജനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. എന്നാൽ പൊലീസിന്റെ നോട്ടീസ് കിട്ടിയെന്നും അത് മടക്കി പോക്കറ്റിൽ വച്ചിട്ടുണ്ടെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം.















