ഉത്തർപ്രദേശ് ആഗ്ര സ്വദേശിയായ യുവാവ് ഭാര്യക്കെതിരെ പീഡനാരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ടെക്കിയായ മാനവ് ശർമയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് ഏഴ് മിനിട്ട് ദൈർഘ്യമുള്ള ഒരു വൈകാരിക വീഡിയോ ഇയാൾ റെക്കോർഡ് ചെയ്തിരുന്നു. കഴുത്തിൽ കുരുക്കിട്ട ശേഷമായിരുന്നു വീഡിയോ പകർത്തിയത്. കരയുന്ന ഇയാൾ സമൂഹത്തോട് പുരുഷന്മാരുടെ കാര്യങ്ങൾകൂടി ചിന്തിക്കണമെന്ന് ആവശ്യപ്പെട്ടു. നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും യുവതിക്ക് അവിഹിത ബന്ധമുണ്ടെന്നും മാതാപിതാക്കളോട് മാപ്പ് ചേദിക്കുന്നതായും ഇയാൾ വീഡിയോയിൽ പറഞ്ഞു. ശർമയുടെ മരണ ശേഷം ഇവർ സാദർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
എന്നാൽ ഭർത്താവ് മാനവ് ശർമയിൽ നിന്ന് ഗാർഹിക പീഡനം നേരിട്ടിരുന്നതായി നികിത ശർമ മറുപടി വീഡിയോയിൽ പറഞ്ഞു. വിവാഹേതര ബന്ധത്തിന്റെ പേര് പറഞ്ഞ് അയാൾ തന്നെ സംശയിച്ചിരുന്നതായും പറഞ്ഞു. എന്നാൽ അത് തന്റെ ഭൂതകാലമായിരുന്നു. “വിവാഹശേഷം ഒന്നുമുണ്ടായില്ല. അവൻ ധാരാളം മദ്യപിക്കുകയും ബഹളം വയ്‌ക്കുകയും ചെയ്യുമായിരുന്നു. അവൻ രണ്ടോ മൂന്നോ തവണ തൂങ്ങിമരിക്കാൻ ശ്രമിച്ചു.
ഞാൻ അവനെ മൂന്ന് തവണ രക്ഷപ്പെടുത്തി ആഗ്രയിലേക്ക് കൊണ്ടുവന്നു. അവൻ സന്തോഷത്തോടെയാണ് എന്നെ വീട്ടിൽ കൊണ്ടുവിട്ടത്. ആ രാത്രിയിലാണ് അവൻ ഇതെല്ലാം ചെയ്തു,” നികിത വീഡിയോയിൽ പറയുന്നു. മാനവ് തന്നെയും തല്ലാറുണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു. സഹോദരിയോട് അവൻ ആത്മഹത്യ ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും യുവതി അവകാശപ്പെട്ടു.
His suicide video :
https://t.co/BTel9nWhXB— Deepika Narayan Bhardwaj (@DeepikaBhardwaj) February 28, 2025
Victim’s wife Nikita Sharma claimed over a year into marriage, their relationship turned abusive over her past. As per Nikita, Manav made several attempts on his life. On the day of the incident, Nikita also alerted her sister-in-law over Manav taking the extreme step. pic.twitter.com/ipvkPq7D1x
— Piyush Rai (@Benarasiyaa) February 28, 2025