ചാമ്പ്യൻസ് ട്രോഫിയിൽ നിർണായകമാകേണ്ട ഓസ്ട്രേലിയ-അഫ്ഗാൻ മത്സരം മഴയും സ്റ്റേഡിയത്തിലെ മോശം ഡ്രെയിനേജ് സംവിധാനവും കാരണം ഉപേക്ഷിച്ചിരുന്നു. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. അഫ്ഗാന്റെ ബാറ്റിംഗിന് ശേഷം ഓസ്ട്രേലിയ ചേസിംഗ് നടത്തുമ്പോഴാണ് രസം കൊല്ലിയായി മഴയെത്തിയത്. 30 മിനിട്ടോളം മഴ തുടർന്നു. എന്നാൽ ഗ്രൗണ്ടിൽ നിറഞ്ഞ വെള്ളം ഒഴുക്കി കളയാൻ മാർഗമില്ലാതായതോടെ മത്സരം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നു.
ഒരു മണിക്കൂറോളം അമ്പയർമാർ കാത്തിരുന്ന ശേഷമാണ് മറ്റ് നിവൃത്തിയില്ലാതെ മത്സരം ഉപേക്ഷിച്ചത്. ഗ്രൗണ്ട് സ്റ്റാഫിനെ കൊണ്ടുപോലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു. വെള്ളം മാറ്റുന്നതിനിടെ ഇവരിൽ ചിലർ ഗ്രൗണ്ടിൽ തലയിടിച്ച് വീഴുന്നതും കണ്ടു. മോപ്പും സ്പോഞ്ചും ഉപയോഗിച്ചായിരുന്നു ഇവരുടെ ഗ്രൗണ്ട് ഉണക്കാനുള്ള വിഫലശ്രമം.
മത്സരം ഉപേക്ഷിച്ചെന്ന് അറിയിപ്പ് വന്നതോടെ ആരാധകരും കലിപ്പിലായി. പിസിബിക്കെതിരെ വ്യാപക വിമർശനം ഉയർന്നു. ഇത്തരം ഡ്രെയിനേജ് സംവിധാനം ഇല്ലാത്ത ഇത്തരം മോശം സ്റ്റേഡിയങ്ങളിലാണോ മത്സരം നടത്തുന്നതെന്നായിരുന്നു അവരുടെ ചോദ്യം. എവിടെ ഇന്ത്യയെ ട്രോളിയവരൊക്കെ എവിടെ എന്നാണ് മറ്റൊരാൾ ചോദിച്ചത്. ഇത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നാണ് മറ്റൊരു ഉപയോക്താവ് എഴുതിയത്.
This is so embarrassing
You are hosting a tournament after so many times, and this is just stupidly
Where are the ones who troll India for that, and now this is how we are doing shamefull #ChampionsTrophy2025#AFGvsAUS— Hanan (@MalikSahaab_001) February 28, 2025
When you have covers but don’t have brain and still wants to host ICC events 🇵🇰🤣🤣#AFGvsAUS #ChampionsTrophy2025 #MSDhoni #IPL2025 #PakistanCricket pic.twitter.com/BvxaYjWAs7
— Aaliya 🇦🇫🇮🇳 (@Aaliyaarehman) February 28, 2025















