സോഷ്യൽ മീഡിയ താരങ്ങളായ ഡോക്ടർ റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും വിവാഹ ശേഷം അസർബൈജാനിൽ ഹണിമൂൺ ആഘോഷത്തിലാണ്. ഇതിന്റെ വീഡിയോ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കൊച്ചുകുട്ടികളെ പോലെ മഞ്ഞ് പരസ്പരം വാരിയെറിഞ്ഞും മഞ്ഞിൽ ഉരുണ്ടു കളിച്ചും മഞ്ഞിൽ പൊതിഞ്ഞുമാണ് ഇവർ അസർബൈജാനിലെ മഞ്ഞ് യാത്ര ആഘോഷിക്കുന്നത്.
ഇരുവരും എൽകെജി കുട്ടികളെക്കാളും വികൃതിയെന്നാണ് ആരാധകരുടെ കമന്റുകൾ. ഇരുവരും ആദ്യമായാണ് മഞ്ഞ് കാണുന്നതെന്നാണ് ആരതി വീഡിയോയിൽ പറയുന്നത്.ദിവസങ്ങൾ നീണ്ടുനിന്ന ആഘോഷങ്ങൾക്ക് ശേഷമാണ് ഇരുവരുടെയും വിവാഹം നടന്നത്. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ഇവരുടെ മാംഗല്യം.
സംരഭകയായ ആരതിയും ഡോക്ടർ റോബിനും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. രണ്ടുവർഷം മുൻപാണ് ഇവരുടെ വിവാഹ നിശ്ചയം നടത്തിയിരുന്നത്. ഇതിനിടെ ഇവർ പിരിഞ്ഞെന്നടക്കമുള്ള ചില വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവർ ഇതിനെല്ലാം വിവാഹത്തിലൂടെയാണ് മറുപടി നൽകിയത്. ചിലർ വിവാഹം നടക്കാതിരിക്കാൻ പാരകൾ പണിതിരുന്നുവെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.
View this post on Instagram
“>