സ്വത്തിന് വേണ്ടി ചില ആളുകൾ കൂട്ടമായി തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് നടൻ ബാല. മുൻ ഭാര്യ എലിസബത്ത് ഒരു യൂട്യൂബറിന് നൽകിയ അഭിമുഖം പങ്കുവച്ചുകൊണ്ടാണ് ബാല ആരോപണം ഉന്നയിച്ചിരിക്കുന്നത്. നാലഞ്ച് പേർ ചേർന്ന് തന്നെ പ്ലാൻ ചെയ്ത് ആക്രമിക്കാൻ ശ്രമിക്കുകയാണെന്ന് ബാല ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
“എന്റെയൊപ്പം സത്യമുണ്ട്. ഞങ്ങൾ ഒറ്റയ്‌ക്ക് നിന്നാലും തലയുയർത്തി പിടിച്ച് നിൽക്കും. പ്ലാൻ ചെയ്താണ് എന്നെ ആക്രമിക്കുന്നത്. അതിന്റെ തലവി ആരാകുമെന്ന് നിങ്ങൾക്ക് അറിയാം. കൃത്യമായ തയാറെടുപ്പുകളോടെയാണ് അവർ കളിക്കുന്നത്. നിയമപരമായി എന്റെ വായടിപ്പിച്ചു. അതോടെ അവർക്കും എന്തും പറയാമെന്നായി”.
250 കോടിയോളം സ്വത്തുണ്ടെന്ന വാർത്ത പുറച്ചുവന്നതിന് പിന്നാലെ എനിക്ക് മനഃസമാധാനം ഉണ്ടായിട്ടില്ലെന്നും ബാല പറഞ്ഞു. അതേസമയം, തന്റെ കൂടെ ആരുമില്ലെന്നും ബാലയ്‌ക്ക് കേസ് കൊടുക്കണമെങ്കിൽ കേസ് കൊടുക്കാമെന്നും എലിസബത്ത് പറഞ്ഞു.
2021-ലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബാല തന്നെയാണ് വിവാഹം കഴിഞ്ഞ വിവരം തുറന്നുപറഞ്ഞത്. പിന്നീട് 2024 -ൽ ഇരുവരും വേർപിരിയുകയായിരുന്നു.















