ആലപ്പുഴ: ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു. ആലപ്പുഴയിലെ അരൂക്കുറ്റി പള്ളാക്കൽ സ്വദേശിയായ ശ്രീകുമാർ, പൂച്ചാക്കൽ സ്വദേശിനി ശ്രുതി എന്നിവരാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസാണ് ഇടിച്ചത്.
ആലപ്പുഴയിലെ എഫ്സിഐ ഗോഡൗണിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. ആത്മഹത്യയാണെന്നാണ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.















