തൃശൂർ : ഗുരുവായൂരപ്പന് മഞ്ജുളാൽ തറയും ഗരുഡ ശിൽപവും സമർപ്പിച്ച് നിർമാതാവ് വേണു കുന്നപ്പിള്ളി. വെങ്കലത്തിൽ നിർമിച്ച ഗരുഡ ശിൽപവും നവീകരിച്ച മഞ്ജുളാൽ തറയുമാണ് കണ്ണന് സമർപ്പിച്ചത്. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. സോഷ്യൽമീഡിയയിലൂടെ വേണു കുന്നപ്പിള്ളി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കോടാനുകോടി ഭക്തർക്ക് മുന്നിലും തലയുയർത്തി നിൽക്കേണ്ട ഈ ഗരുഡശിൽപത്തെ ഭഗവാന് മുന്നിൽ സമർപ്പിക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യവും അനുഗ്രഹമായാണ് കരുതുന്നതെന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു.
കഴിഞ്ഞദിവസം ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ വച്ചാണ് സമർപ്പണം നടന്നത്. കാവ്യാ ഫിലിംസ് കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമാതാവുമാണ് വേണു കുന്നപ്പിള്ളി. രേഖാചിത്രം, ചാവേർ, 2018, ആനന്ദ് ശ്രീബാല, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.















