തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ട്രഷറികളിൽ സെർവർ തകരാർ എന്ന പേരിൽ എല്ലാ മാസത്തിന്റെയും ആദ്യ ദിനങ്ങളിൽ ശമ്പളം, പെൻഷൻ എന്നിവ ഉൾപ്പെടെയുള്ള ട്രഷറി ഇടപാടുകൾ മുടങ്ങുന്നത്തിൽ അന്വേഷണംവേണമെന്ന് എൻ.ജി ഒ സംഘ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറച്ചുപിടിക്കാൻ ധനകാര്യ വിഭാഗം ബോധപൂർവം നടത്തുന്ന തിരുമറിയാണോ സെർവർ തകരാർ എന്ന് എൻ ജി സംഘ് സംശയമുന്നയിച്ചു. എൻ ജി ഓ സംഘ കേരള ഘടകം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ സംസാഹായങ്ങൾ ഉന്നയിച്ചത്.
“കേരളത്തിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ട്രഷറികളിൽ സെർവർ തകരാർ എന്ന പേരിൽ എല്ലാ മാസത്തിന്റെയും ആദ്യ ദിനങ്ങളിൽ ശമ്പളം, പെൻഷൻ എന്നിവ ഉൾപ്പെടെയുള്ള ട്രഷറി ഇടപാടുകൾ മുടങ്ങുന്നത് പതിവായിരിക്കുകയാണ്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറച്ചുപിടിക്കാൻ ധനകാര്യ വിഭാഗം ബോധപൂർവം നടത്തുന്ന തിരുമറിയാണോ സെർവർ തകരാർ എന്ന് സംശയിക്കുന്നു. ട്രഷറികളുടെ പ്രവർത്തനം സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയർന്നുവരുന്നത്. പലപ്പോഴും ഉന്നതതലത്തിൽ സംഭവിക്കുന്ന പിഴവുകളെ താഴെത്തട്ടിലുള്ള ജീവനക്കാരുടെ തലയിൽ കെട്ടിവയ്‌ക്കുന്ന സമീപനമാണ് ട്രഷറി സർവീസിൽ നടക്കുന്നതെന്ന് ജീവനക്കാർ കുറ്റപ്പെടുത്തുന്നു.
ഓഫീസ് സമയത്ത് ജോലി തടസ്സപ്പെടുന്നത് മൂലം രാത്രി കാലങ്ങളിൽ പോലും ജോലി ചെയ്യണ്ട സാഹചര്യമാണ് നിലവിലുള്ളത്. അമിത ജോലിഭാരവും, സമ്മർദ്ധവും താങ്ങാൻ കഴിയാതെ നിരവധി ജീവനക്കാർ ദീർഘാകാല അവധിയിൽ പോവുകയും സർവീസ് കാലാവധി പൂർത്തീകരിക്കാതെ ജോലിയിൽ നിന്നും പിരിഞ്ഞുപോകുന്നതും വർധിച്ചുവരികയാണ്.ഓൺ ലൈൻ സംവിധാനത്തിലേക്കും ഡിജിറ്റൽ മേഖലയിലേയ്‌ക്കും മാറിയ ട്രഷറി ഡിപ്പാർട്ട് മെൻ്റിലെ നിരന്തരമായ ടെക്നിക്കൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതാണോ അതോ സ്വയം നിർമ്മിത അട്ടിമറിയാണോ എന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം”; കേരള എൻ ജി ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.















