2019 ഓഗസ്റ്റിലാണ് ജമ്മുകശ്മീരിന്റെ നിന്നും ആർട്ടിക്കിൾ 370 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ റദ്ദാക്കിയത്. ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞാൽ രാജ്യമെമ്പാടും അക്രമം പൊട്ടിപ്പുറപ്പെടുമെന്നും ചോരപ്പുഴ ഒഴുകുമെന്നുമാണ് പ്രതിപക്ഷ പാർട്ടികൾ പ്രസംഗിച്ച് നടന്നിരുന്നത്. എന്നാൽ ഒരു ജീവൻ പോലും നഷ്ടപ്പെടാതെ, ഒരു തുള്ളി രക്തം പോലും വീഴാതെയാണ് മോദി- അമിത് ഷാ കൂട്ടുകെട്ട് താഴ്‌വരയുടെ പ്രത്യേക പദവി ഇല്ലാതാക്കിയത്.
ഇതുമായി ബന്ധപ്പെട്ട നടപടികൾ പശ്ചാത്തലമാക്കി ബോളിവുഡിൽ ‘ആർട്ടിക്കിൾ 370’ എന്ന ചിത്രവും പുറത്തിറങ്ങിയിരുന്നു. നടി പ്രിയ മണി പ്രധാന വേഷത്തില്‍ എത്തിയ ചിത്രം 2024 ലാണ് റിലീസ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥ ആയാണ് പ്രിയാമണിയുടെ അഭിനയിച്ചത്. അന്ന് പിഎംഒയിൽ നിന്നും ലഭിച്ച അനുഭവങ്ങളെ കുറിച്ച് അടുത്തിടെ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നടി സംസാരിക്കുന്നുണ്ട്.
” ഓർഡറുകളുടെ കോപ്പികൾ കണ്ടപ്പോൾ എന്റെ കൈ വിറച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ രേഖകൾ കണ്ടപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്ര സമർത്ഥമായിട്ടാണ് അത് ചെയ്തത് എന്ന് മനസിലായത്. രോമാഞ്ചം ഉണ്ടായ നിമിഷങ്ങൾ ആയിരുന്നു അത്. ആർട്ടിക്കിൾ 370 സിനിമയിൽ പ്രവർത്തിച്ചപ്പോഴാണ് എത്ര വലിയ തെറ്റാണ് തിരുത്തപ്പെട്ടതെന്ന് മനസ്സിലായത്. , ഒരു തുള്ളി രക്തം ഒഴുക്കാതെ, ഒരു ജീവൻ പോലും നഷ്ടപ്പെടാതെ എങ്ങനെയാണ് മോദി സർക്കാർ അത് ചെയ്തതെന്നും മനസിലായത്. പലരും ഇത് പ്രൊപ്പഗാണ്ട സിനിമ എന്നാണ് പറഞ്ഞത്. എന്നാൽ സിനിമയിൽ കാണിച്ചിരിക്കുന്നത് 97 ശതമാനവും യാഥാർത്ഥ്യമാണ്. ” ഇതാണ് പ്രിയാമണിയുടെ വാക്കുകൾ.