തിരുവനന്തപുരം : വെഞ്ഞാറമൂട് കൊലപാതകത്തിൽ കൊലപാതകിക്ക് PFI ബന്ധമെന്ന് സംശയമെന്നു കെ സുരേന്ദ്രൻ. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
“കൊലപാതകം ആസൂത്രണം ചെയ്ത രീതി അനുസരിച്ച് അങ്ങനെ സംശയിക്കണം. യാതൊരു കൂസലും ഇല്ലാതെയാണ് കൊലപാതകം നടത്തിയത്. പരിശീലനം ലഭിച്ച ആളെ പോലെയാണ് പ്രതി പെരുമാറിയത്”, ചോദ്യങ്ങൾക്ക് മറുപടിയായി കെ സുരേന്ദ്രൻ പറഞ്ഞു.
അഫാൻ എന്ന 23 കാരൻ തന്റെ അനുജനും കാമുകിയും മുത്തശിയും അടക്കം അഞ്ചു പേരെയാണ് കൊലപ്പെടുത്തിയത്. അഫാന്റെ ഉമ്മ കൊലപാതക ശ്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണ്.