ചെന്നൈ: കാർത്തി പ്രധാനവേഷത്തിലെത്തുന്ന ചിത്രം സർദാർ 2 ന്റെ ഷൂട്ടിംഗിനിടെ അപകടം. കാർത്തിയുടെ കാലിന് പരിക്കേറ്റതായാണ് വിവരം. മൈസൂരിൽ വച്ചാണ് സംഭവം. താരത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഷൂട്ടിംഗ് താത്ക്കാലികമായി നിർത്തിവച്ചു.
സിനിമയിലെ പ്രധാനഭാഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എന്നാൽ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. സംഭവസമയം കാർത്തിയാേടൊപ്പം മറ്റ് സഹതാരങ്ങളും സ്ഥലത്തുണ്ടായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കാർത്തി പൂർണ ആരോഗ്യവാനായതിന് ശേഷം ചിത്രീകരണം ആരംഭിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു.
ഷൂട്ടിംഗ് നിർത്തിവച്ചതോടെ അണിയറപ്രവർത്തകർ ചെന്നൈയിലേക്ക് തിരിച്ചു. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് താരം. ഒരാഴ്ച വിശ്രമിക്കാൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.
പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡബിൾ റോളിലാണ് കാർത്തിക് എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ രജിഷ വിജയനാണ് നായിക.















