വന്യമൃഗ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങി, വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയ അനന്ത് അംബാനിയെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. കരീന കപൂർ, രൺവീർ സിംഗ്, കരൺ ജോഹർ, സാറ അലി ഖാൻ, കരീഷ്മ കപൂർ, ജാൻവി കപൂർ, സഞ്ജയ് ദത്ത്, അനിൽ കപൂർ എന്നിവർ സോഷ്യൽമീഡിയയിലൂടെ ആശംസകൾ അറിയിച്ചു. ഗുജറാത്തിലെ ജാംനഗറിലാണ് റിലയൻസ് ഫൗണ്ടേഷന്റെ വൻതാര സ്ഥിതിചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
മൃഗസംരക്ഷണത്തിന്റെ മനോഹരമായ നിമിഷമാണിതെന്നും വിശാലവും ദയയും നിറഞ്ഞ ഹൃദയത്തിനുടമയാണ് അനന്ത് അംബാനിയെന്നും രൺവീൺ സിംഗ് കുറിച്ചു. ഇത്തരമൊരു അത്ഭുതകരമായ സംരംഭം സൃഷ്ടിച്ചതിൽ അനന്തിനും സംഘത്തിനും അഭിനന്ദനങ്ങൾ എന്നായിരുന്നു കരീന കപൂറിന്റെ പോസ്റ്റ്.
തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ചശക്തി നേടിയ ടാർസൻ എന്ന ആനയുടെ കഥ ഓർമിച്ചുകൊണ്ടാണ് കരീന ആശംസകൾ അറിയിച്ചത്. സംവിധായകൻ കരൺ ജോഹറും അനന്ത് അംബാനിയെ പ്രശംസിച്ചു. മൃഗങ്ങളോടും വന്യജീവികളോടും അംബാനി കുടുംബത്തിനുള്ള സ്നേഹമാണ് വൻതാരയിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
3,000 ഏക്കർ വിസ്തൃതിയിലാണ് വൻതാര വ്യാപിച്ചുകിടക്കുന്നത്. 2,100 ജീവനക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. 1,5 ലക്ഷം വന്യമൃഗങ്ങൾ അനന്ത് അംബാനിയുടെ വൻതാരയിലുണ്ട്.















