ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിലെ തോൽവിക്ക് പിന്നാലെ ഏകദിന കരിയർ അവസാനിപ്പിച്ച് സ്റ്റീവൻ സ്മിത്ത്. ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിറക്കിയ റിലീസിലാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ തീരുമാനം പുറംലോകം അറിഞ്ഞത്. യുവതാരങ്ങൾക്ക് വഴിയൊരുക്കാനുള്ള മികച്ച സമയം ഇതാണെന്നും 35-കാരൻ പ്രസ്താവനയിൽ പറഞ്ഞു.
ഇതൊരു മികച്ച യാത്രയായിരുന്നുവെന്നും ആ യാത്രയിലെ ഒരു നിമിഷവും ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതിശയകരമായ നിരവധി മുഹൂർത്തങ്ങളും ഒരുപിടി ഓർമകളുമുണ്ടായിരുന്നു. മികച്ച സഹപ്രവർത്തകർക്കൊപ്പം രണ്ടു ലോക കിരീടം നേടിയത് വലിയൊരു നേട്ടമായിരുന്നു. 2027 ഏകദിന ലോകകപ്പിന് തയാറെടുക്കുന്നവർക്ക് വഴിയൊരുക്കാനുള്ള മികച്ച സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ടെസ്റ്റിൽ സ്മിത്ത് തുടരും. 170 ഏകദിനങ്ങളിൽ നിന്ന് 5800 റൺസ് നേടിയ താരത്തിന്റെ ശരാരശി 43.28 ആയിരുന്നു. 12 സെഞ്ച്വറിയും 35 അർദ്ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 64 മത്സരങ്ങളിൽ ഓസ്ട്രേലിയയെ നയിച്ചു. ന്യൂസിലൻഡിനെതിരെ നേടിയ 164 ആണ് ഉയർന്ന സ്കോർ.
View this post on Instagram
“>