കോഴിക്കോട്: മലയാളി യുവതി ദുബായിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ. കോഴിക്കോട് വളയം സ്വദേശി ടി കെ ധന്യയാണ് മരിച്ചത്. ഭർത്താവിനും മകൾക്കുമൊപ്പം താമസിച്ചിരുന്ന യുവതിയാണ് മരിച്ചത്. മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അജ്മാനിലെ താമസ സ്ഥലത്താണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വാണിമേല്‍ സ്വദേശിയായ ഷാജിയാണ് ഭർത്താവ്. മൃതദേഹം നാളെയോടെ നാട്ടില്‍ എത്തിക്കാനാകും എന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് കല്ലുനിരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.