തന്റെ 70-ാം പിറന്നാൾ ദിനത്തിൽ ഗംഗയിൽ ആരതി നടത്തി ബോളിവുഡ് നടൻ അനുപം ഖേർ. കുടുംബത്തോടൊപ്പമാണ് അനുപം ഗംഗയിലെത്തിയത്. അമ്മ ദുലാരി, സഹോദരൻ രാജു ഖേർ എന്നിവർ താരത്തോടൊപ്പം ഗംഗാഘട്ടിൽ പ്രാർത്ഥന നടത്തി. പിറന്നാൾ ദിനത്തോടനുബന്ധിച്ച് ഗംഗയിൽ പ്രത്യേക പൂജയും നടത്തിയ ശേഷമാണ് താരവും കുടുംബവും മടങ്ങിയത്.
ഗംഗാനദിയിലേക്ക് നോക്കി കൈക്കൂപ്പി നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും അനുപം സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ മാസം സമാപിച്ച മഹാകുംഭമേളയിലും അനുപം ഖേർ പങ്കെടുത്തിരുന്നു. കുടുംബത്തോടൊപ്പം പ്രയാഗ് രാജിലെത്തി, സ്നാനം ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു.
അജയ് മുർദിയ സംവിധാനം ചെയ്യുന്ന തുംകോ മേരി കസം എന്ന ചിത്രത്തിലാണ് അനുപം ഖേർ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.















